Saturday, August 14, 2010

ചില ഓണക്കാല ഓര്‍മകള്‍ അഥവാ ചിന്തകള്‍

ഞാന്‍ ഒരു ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. അതിനാലാവാം ഓണം  എനിക്ക്  ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതും
ഞങളുടെ ഗ്രാമത്തില്‍ ഓണത്തിന് ചേട്ടന്മാരെല്ലാം ചേര്‍ന്ന് രൂപികരിച്ചിട്ടുള്ള ക്ലബ്‌ വക നിറയെ പരിപാടികള്‍ നടത്തും. (ഇന്ന്  അവരില്‍ പലരും ജീവിതം കൂട്ടി മുട്ടിക്കാനുള്ള തത്രപാടിനിടയില്‍  മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു!!!)ഉറിയടി, സുന്ദരിക്ക് പൊട്ടു തൊടീല്‍ അങ്ങനെ രസകരമായ  വൈവിദ്യമുള്ള കളികള്‍ പിന്നെ രാത്രിയില്‍ നാടകം, ഗാനമേള അങ്ങനെയേ എന്തെങ്കിലും ഒകെ ഉണ്ടാവും.തിരുവോണ നാളില്‍ വീട്ടിലെത്താറുള്ള കസിന്‍സിനെയും കൊണ്ട് ഈ പരിപാടികള്‍ കാണാന്‍ പോവുക ഒരു രസമാണ്. അതിനു വളരെ ദൂരമൊന്നും പോവുകയും വേണ്ട. വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ഇത് നടത്തുന്നതും.ഉച്ചഭാഷിനിയുടെ ശബ്ദം കാരണം വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് തന്നെ കേള്‍ക്കാന്‍ പറ്റില്ലാരുന്നു.  ഉത്രാട ദിവസം വൈകിട്ട്  തുടങ്ങി തിരുവോണ ദിവസം ഇരുട്ടി വെളുക്കുവോളം ഇത് തന്നെ യായിരുന്നു. പക്ഷെ അതൊന്നും ഒരിക്കലും  ഒരു അസൌകര്യമായി തോന്നിയിരുന്നില്ല. തിരുവോണ ദിവസം കാലത്ത് എഴുനേറ്റ് പൂക്കളമൊരുക്കാന്‍ പൂവ് തേടി വീടിന്റെ പരിസരങ്ങളില്‍ അലഞ്ഞും തിരിഞ്ഞും നടക്കുമ്പോള്‍ ആ മൈക്കിലൂടെ ഞാന്‍ കേട്ട ഉത്രാട പൂനിലാവേ വാ എന്നാ യേശുദാസ് song  ഇപോള്‍ കേള്‍ക്കുമ്പോള്‍   അറിയാതെ  ഒരു നൊസ്റ്റാള്‍ജിയ ഉണരും.
തുമ്പപൂവിന്റെ നിര്‍മലത  യുള്ള ആ ഓണകാലമൊക്കെ നമുക്ക് എന്നെ നഷ്ടമായി.
ഇന്നത്തെ ഓണ ആഘോഷങ്ങള്‍ ഒകെ ടി വി  യുടെ മുന്നിലും കച്ചവട സംസ്കാരത്തിന്റെ  പ്രേലോഭാനങ്ങളിലും പെട്ട് നശിച്ചു തുടങ്ങിയിരിക്കുന്നു.ഉത്രാട ദിവസം വഴി അരികില്‍ വാഴയൊക്കെ വെട്ടിവെചു  അതില്‍ മരോട്ടി കായ കൊണ്ട് വിളക്ക്‌ ഒരുങ്ങി പടക്കം പൊട്ടിച് കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മാവേലിയെ കാത്തു നില്‍ക്കും. ആ ദീപങ്ങളുടെ പ്രഭയിലും ഐശ്വര്യത്തിലും ഏത് മാവേലിയും ആ വീട്ടിലേക്ക് ഒന്ന് കയറി പോകും.
പിന്നെ ഉഞ്ഞാല്‍  ആടിയും ഉപ്പേരി തിന്നും ഓക്കേ ഓണം ആഘോഷിച് തീര്‍ക്കും.
ഓണ വെയിലും ഓണ തുമ്പിയുമൊക്കെ  ഓണകാലത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഇന്ന് അവയെ ആരെങ്കിലും മൈന്‍ഡ് എങ്കിലും ചെയുനുണ്ടോ എന്ന് ആരറിയുന്നു
സെറ്റും മുണ്ടും  ഉടുത്ത് കാച്ചെണ്ണ മണമുള്ള മുടിയില്‍ മുല്ല പൂവും ചൂടി വരുന്ന മലയാളി പെണ്‍കുട്ടിയെ ഇന്ന് tv  യില്‍ അല്ലെങ്കില്‍  കോളേജ് ഓണം celebration  നു മാത്രമേ കാണാരുളൂ. അല്ലെ ??? ഞാന്‍ പറയുന്നത്  സത്യമല്ലേ???
നിലത്ത് പായിട്ട് തൂശനില വിരിച് അതില്‍ ഓണസദ്യ ഉണ്ണുന്ന മലയാളി അങ്ങ് വിദേശത്ത് മാത്രമേ കാണാറുള്ളൂ ഓണ സദ്യ തന്നെ  നോണ്‍വെജ് ആയി മാറിയിരിക്കുന്നു. പൂക്കളം ഒരുക്കലും തിരുവാതിരകളിയുമോകെ വെറും മത്സരങ്ങള്‍ മാത്രം.
കര്കിടകത്തില്‍  അത്തം ഉദിച്ച ഈ ദിവസം തന്നെ  എന്റെ ഓണകാല ഓര്‍മ്മകള്‍ ഇവിടെ പങ്ക് വെക്കാന്‍ കഴിഞ്ഞതില്‍ കുറച്ചു സന്തോഷം കുടി ഉണ്ട്
സത്യത്തില്‍ ഓണമെന്നത് സമ്പല്‍ സമൃതിയുടെ മാത്രമല്ല മനുഷ്യ മനസിലെ നന്മയുടെ കുടി പ്രതീകം ആണ്  സമ്പത്ത് സമൃദ്ധി ആക്കാനുള്ള  ഓട്ടത്തിനിടയില്‍ മനുഷ്യന്‍ നന്മ എന്ന വാക്കിനെ എന്നെ മറന്നു കഴിഞ്ഞിരിക്കുന്നു. സ്നേഹം എന്നതിനെ ആരും മനസിലാക്കുന്നില്ല പരസ്പരമുള്ള dedication , care ,belief  എന്നിവയാണ് ഒരു ബന്ധത്തിന്റെ ആധാരം. ഇത്‌ മൂന്നും ഒരേ വ്യക്തിയില്‍ ഒരുമിച്ച് കാണുക ഇന്നത്തെ ലോകത്തില്‍ തീരെ അസാധ്യം.പിന്നെങ്ങനെ മനുഷ്യ മനസ്സില്‍ നന്മ ഉണ്ടാവും.സന്തോഷത്തോടെ പ്രത്യാശയോടെ  കടന്നു വരുന്ന മാവേലി മന്നന്റെ  മനസിനെ വ്രെനപെടുതുന്ന  കാഴ്ചകളും ചിന്തകളുമൊക്കെയാണ്  ഇന്നത്തെ ലോകം. ഈ വക വിഷമങ്ങളൊക്കെ മറന്നു മാലോകരെല്ലാം ഒന്നായി ആഘോഷിക്കുന്ന ഒരു ഓണക്കാലത്തെ നമുക്ക് വരവേല്‍ക്കാം.
ഹാപ്പി ഓണം

No comments: