എനിക്ക് ആരോടും പ്രണയമില്ലെന്ന് കരുതരുത്
ഞാനും പ്രനയിചിറ്റ് ഉണ്ട്. അത് സംഗീതത്തെയും പ്രകൃതി സൌന്ദര്യ്ത്തെയുംഒക്കെ ആണെന്ന് മാത്രം
സംഗീതത്തെ പറ്റി പറഞ്ഞാല്‍ നന്നായിട്ട് ഒന്ന് മൂളാന്‍ പോലും എനിക്ക് അറിയില്ല, പക്ഷെ കേള്‍ക്കാന്‍ വളരെ വളരെ ഇഷ്ടമാണ്.സത്യത്തില്‍ സംഗീതമില്ലാത്ത ഒരൂ ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാന്‍ പോലും ആകില്ല.
പ്രകൃതിയെ പറ്റി പറയാനും എനിക്ക് 100 നാവാണ്. കടല്‍ കാണാന്‍ ഏറെ ഇഷ്ടം. പൂക്കളും കിളികളും മഞ്ഞും മഴയും ആകാശവും എല്ലാം എന്റെ പ്രിയപെട്ടവര്‍ ത്തന്നെ.
കടലിന്റെ നീലിമ എത്ര കണ്ടാലും എനിക്ക് മതിയാകില്ല.
ഒരിക്കല്‍ കന്യാകുമാരിയില്‍ പോയി- അവിടുത്തെ ത്രിവേണി സംഗമം അത്രക്ക് മനോഹരമാണ്. കണ്ടാലും കണ്ടാലും മതി വരില്ല.
സത്യത്തില്‍ കടലിന്റെ നിറം എന്താണ്- നീലയോ പച്ചയോ?? കന്യാകുമാരിയില്‍ പോയിട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ സംശയം ഉണ്ടാകും തീര്‍ച്ച
പൂക്കളുടെ നിറമാണോ ആകൃതിയാണോ എന്നെ ആകര്‍ഷിച്ചത് എന്ന് എനിക്കറിയില്ല.
പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ നമ്മള്‍ ഭാഗ്യം ചെയ്തവരാണ്.
കാരണം ഇത്രയേറെ ഭംഗി ഉള്ള കേരളമെന്ന കൊച്ചു സംസ്ഥാനം കാലാവസ്ഥ യിലും ഏറെ സുഖകരമാണ്
കിളികളുടെ പാട്ട് കേട്ട് ഉണരുന്ന ഒരു ഭാഗ്യവതിയാണ് ഞാന്‍. ചൂളം വിളിക്കുന്ന പക്ഷിയും മനോഹരമായി പാട്ട് പാടുന്ന പക്ഷിയുമൊക്കെ എന്റെ ചുറ്റിലും ഞാന്‍ കാണുന്നു. എന്തിനേറെ ചീവിടുകളുടെ കാതു അടപ്പിക്കുന്ന ശബ്ദം പോലും എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നു. (ചീവിടുകളുടെ ഈ ശബ്ദം മനുഷ്യന്റെ കര്‍ണ്ണ പുടങ്ങളെ തകര്‍ക്കാന്‍ പോലും കഴിയുമെന്ന് ഒരു റിപ്പോര്‍ട്ട് ഉണ്ട് )
ഞാന്‍ ഇപ്പോള്‍ ഈ ഭുമിയില്‍ ഈ രാജ്യത്ത് ഈ കൊച്ചു കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ വല്ലാതെ സന്തോഷിക്കുന്നു.
പക്ഷെ എനിക്ക് എന്റെ കണ്ണ് തുറന്നു ചെവി നന്നായി കേട്ട് ഇവടെ എത്ര കാലം ജീവിക്കാന്‍ കഴിയും????
No comments:
Post a Comment