Saturday, August 14, 2010

ഏകാന്തതയുടെ പ്രണയിനി

ഞാന്‍ ഏകാന്തതയെ  പ്രണയിക്കുന്നു. അറിയില്ല കാരണമെന്തെന്നു. ഞാന്‍ ഞാനറിയാതെ ഒത്തിരി മാറി പോകുന്നു. കുട്ടിക്കാലത്ത്   ഒരു സുഹൃത്ത് ഇല്ലാതെ മുന്നോട്ട് ഒരു step കൂടി  വെക്കാന്‍ മടിച്ച ഞാന്‍, കൌമാരക്കാലത്ത് സുഹൃത്തുകളാല്‍   വലയം ചെയ്ത് നടന്ന  ഞാന്‍, നല്ല സുഹൃത്തുകളുടെ അഭാവത്തിലാണോ ഏകാന്തതെയെ പ്രണയിച്ചത് എന്നും അറിയില്ല.
സംഗീതത്തിന്റെ പശ്ചാത്തലമുളള എന്റെ ഈ പ്രണയത്തിനു ഒരുപാട് കഥകള്‍ പറയാനുണ്ട്. നല്ല സുഹൃത്തുകളെല്ലാം തന്നെ ജീവിത വഴിയില്‍ വേര്‍പിരിഞ്ഞ  പോയെന്നുള്ള ഒരു കൊച്ചു പരിഭവം. ഉള്ളു തുറന്നൊന്നു സംസാരിക്കാന്‍, മനസിന്റെ പിരിമുറുക്കങ്ങളില്‍ കണ്ണീരൊപ്പാന്‍ ആരും കൂടെ ഇല്ലെന്നു ഒരു തോന്നല്‍. സത്യം പറഞ്ഞാല്‍ ഏകാന്തത ഈ വിഷമങ്ങള്‍ ഒക്കെ കൂട്ടാറെ   ഉള്ളു. അങ്ങനെയല്ലേ.
പിന്നെ കുറച്ചേറെ വിഷമങ്ങളും എഴുതി തീര്‍ക്കാറാണ് പതിവ്. ആരോടും പറയാനാകാതെ ആവുമ്പോള്‍ സ്വന്തമായി ആശ്വസിക്കാനുള്ള ഒരു കുറുക്കു വഴി.
നല്ലയൊരു സുഹൃത്തിന്റെ  അഭാവമാകാം എന്നെ വീണ്ടും എഴുത്തിന്റെയും ഏകാന്തതയുടെയും ലോകത്തില്‍ എത്തിച്ചത്. പക്ഷെ എനിക്കുമുണ്ട് നല്ല സുഹൃത്ത് ബന്ധങ്ങള്‍. പക്ഷെ പെണ്‍കുട്ടികളില്‍ പലരും വിവാഹ ജീവിതത്തിലേക്ക് കടന്നു, അവരുടെതായ തിരക്കുകളിലെക്കും. കുറ്റം പറയാനാകില്ലാലോ , കൂടെ താമസിക്കുംബോലോ  കാണും പോളോ ഉള്ള പോലത്തെ സ്നേഹവും സംസാരവും ഒക്കെ ഫോണ് ബന്ധങ്ങള്‍ക്ക് ഉറപ്പ് തരാനും  ആകില്ല.

കുറച്ചു നാളായി ഞാന്‍ ഒറ്റപെടലിന്റെ വഴിത്താരയിലാണ്.  ആരെങ്കിലും എന്നെ avoid  ചെയ്യുന്നതാണോ അതോ ഞാനായിട്ട് വഴി മാറി കൊടുക്കുന്നതാണോ എന്നും എനിക്കറിയില്ല.

എന്റെ പ്രണയം

 എനിക്ക് ആരോടും പ്രണയമില്ലെന്ന് കരുതരുത്
ഞാനും പ്രനയിചിറ്റ്  ഉണ്ട്. അത് സംഗീതത്തെയും പ്രകൃതി സൌന്ദര്യ്ത്തെയുംഒക്കെ ആണെന്ന് മാത്രം
സംഗീതത്തെ പറ്റി പറഞ്ഞാല്‍ നന്നായിട്ട് ഒന്ന് മൂളാന്‍ പോലും എനിക്ക് അറിയില്ല, പക്ഷെ കേള്‍ക്കാന്‍ വളരെ വളരെ ഇഷ്ടമാണ്.സത്യത്തില്‍ സംഗീതമില്ലാത്ത  ഒരൂ ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാന്‍ പോലും ആകില്ല.
പ്രകൃതിയെ പറ്റി പറയാനും എനിക്ക് 100 നാവാണ്. കടല്‍ കാണാന്‍ ഏറെ ഇഷ്ടം. പൂക്കളും കിളികളും മഞ്ഞും മഴയും ആകാശവും എല്ലാം എന്റെ പ്രിയപെട്ടവര്‍ ത്തന്നെ.
കടലിന്റെ നീലിമ എത്ര കണ്ടാലും എനിക്ക് മതിയാകില്ല.
ഒരിക്കല്‍ കന്യാകുമാരിയില്‍ പോയി- അവിടുത്തെ ത്രിവേണി സംഗമം അത്രക്ക് മനോഹരമാണ്. കണ്ടാലും കണ്ടാലും മതി വരില്ല.
സത്യത്തില്‍ കടലിന്റെ നിറം എന്താണ്- നീലയോ പച്ചയോ?? കന്യാകുമാരിയില്‍ പോയിട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ സംശയം ഉണ്ടാകും തീര്‍ച്ച
പൂക്കളുടെ നിറമാണോ ആകൃതിയാണോ എന്നെ ആകര്‍ഷിച്ചത് എന്ന് എനിക്കറിയില്ല.
പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ നമ്മള്‍ ഭാഗ്യം ചെയ്തവരാണ്.
കാരണം ഇത്രയേറെ ഭംഗി ഉള്ള കേരളമെന്ന കൊച്ചു സംസ്ഥാനം കാലാവസ്ഥ യിലും ഏറെ സുഖകരമാണ്
കിളികളുടെ പാട്ട് കേട്ട് ഉണരുന്ന ഒരു ഭാഗ്യവതിയാണ്‌ ഞാന്‍. ചൂളം വിളിക്കുന്ന പക്ഷിയും മനോഹരമായി പാട്ട് പാടുന്ന പക്ഷിയുമൊക്കെ എന്റെ ചുറ്റിലും ഞാന്‍ കാണുന്നു. എന്തിനേറെ ചീവിടുകളുടെ  കാതു അടപ്പിക്കുന്ന  ശബ്ദം പോലും എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നു. (ചീവിടുകളുടെ ഈ ശബ്ദം മനുഷ്യന്റെ കര്‍ണ്ണ പുടങ്ങളെ തകര്‍ക്കാന്‍ പോലും  കഴിയുമെന്ന് ഒരു റിപ്പോര്‍ട്ട്‌  ഉണ്ട് )
ഞാന്‍ ഇപ്പോള്‍ ഈ ഭുമിയില്‍ ഈ രാജ്യത്ത് ഈ കൊച്ചു കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ വല്ലാതെ സന്തോഷിക്കുന്നു.
പക്ഷെ എനിക്ക് എന്റെ കണ്ണ് തുറന്നു ചെവി നന്നായി കേട്ട് ഇവടെ എത്ര കാലം ജീവിക്കാന്‍ കഴിയും????

സൗഹൃദം

ഞാന്‍ ഏറെ വില കല്പിക്കുന ഒന്നാണ് സൗഹൃദം. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, ജാതിയോ മതമോ പ്രായമോ ഭാഷയോ ഒന്നും അതിനു ഒരു വിലങ്ങുതടിയല്ല. അത് ചിലപ്പോള്‍ വ്യത്യസ്ത മനസിന്റെ, സംസ്കാരത്തിന്റെ ഒക്കെ ഒത്തു ചേരല്‍ ആവാം. 
ഒരു സൗഹൃദം തുടങ്ങുമ്പോള്‍ നമ്മുക്ക് ഒരിക്കലും അത് എത്രകാലം സൂക്ഷിക്കാനാവും എന്ന് ഉറപ്പ് പറയാനാകില്ല. അവര്‍ തമ്മില്ലുള്ള മാനസിക ഐക്യത്തിന്റെ,  ഒത്തൊരുമയുടെ, സ്നേഹത്തിന്റെ ഒക്കെ ഒരു പ്രതീകമായി അത് എന്നും നിലനില്‍ക്കും.
സൗഹൃദം ഒരിക്കലും ഒരു വില പേശല്‍ ആവരുത്.
അത് രണ്ടു ഹൃദയങ്ങളുടെ ഒത്തു ചേരലാണ്. രണ്ടു പേര്‍ക്കും  അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം മനസിലാക്കാനും അഭിപ്രായങ്ങള്‍ തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം ആണ്.
ഒരാള്‍ പറയുന്നത് കേള്‍ക്കാനും വിലയിരുത്താനും കഴിയണം രണ്ടു പേരും നല്ല ശ്രോതക്കള്‍ ‍ ആവണം.
ആവശ്യം വരുമ്പോള്‍ ഉപദേശിക്കാനും സഹായിക്കാനുമൊക്കെ കഴിയണം
പരസ്പരം ഒരു understanding ഉണ്ടാവണം

ചില ഓണക്കാല ഓര്‍മകള്‍ അഥവാ ചിന്തകള്‍

ഞാന്‍ ഒരു ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. അതിനാലാവാം ഓണം  എനിക്ക്  ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതും
ഞങളുടെ ഗ്രാമത്തില്‍ ഓണത്തിന് ചേട്ടന്മാരെല്ലാം ചേര്‍ന്ന് രൂപികരിച്ചിട്ടുള്ള ക്ലബ്‌ വക നിറയെ പരിപാടികള്‍ നടത്തും. (ഇന്ന്  അവരില്‍ പലരും ജീവിതം കൂട്ടി മുട്ടിക്കാനുള്ള തത്രപാടിനിടയില്‍  മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു!!!)ഉറിയടി, സുന്ദരിക്ക് പൊട്ടു തൊടീല്‍ അങ്ങനെ രസകരമായ  വൈവിദ്യമുള്ള കളികള്‍ പിന്നെ രാത്രിയില്‍ നാടകം, ഗാനമേള അങ്ങനെയേ എന്തെങ്കിലും ഒകെ ഉണ്ടാവും.തിരുവോണ നാളില്‍ വീട്ടിലെത്താറുള്ള കസിന്‍സിനെയും കൊണ്ട് ഈ പരിപാടികള്‍ കാണാന്‍ പോവുക ഒരു രസമാണ്. അതിനു വളരെ ദൂരമൊന്നും പോവുകയും വേണ്ട. വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ഇത് നടത്തുന്നതും.ഉച്ചഭാഷിനിയുടെ ശബ്ദം കാരണം വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് തന്നെ കേള്‍ക്കാന്‍ പറ്റില്ലാരുന്നു.  ഉത്രാട ദിവസം വൈകിട്ട്  തുടങ്ങി തിരുവോണ ദിവസം ഇരുട്ടി വെളുക്കുവോളം ഇത് തന്നെ യായിരുന്നു. പക്ഷെ അതൊന്നും ഒരിക്കലും  ഒരു അസൌകര്യമായി തോന്നിയിരുന്നില്ല. തിരുവോണ ദിവസം കാലത്ത് എഴുനേറ്റ് പൂക്കളമൊരുക്കാന്‍ പൂവ് തേടി വീടിന്റെ പരിസരങ്ങളില്‍ അലഞ്ഞും തിരിഞ്ഞും നടക്കുമ്പോള്‍ ആ മൈക്കിലൂടെ ഞാന്‍ കേട്ട ഉത്രാട പൂനിലാവേ വാ എന്നാ യേശുദാസ് song  ഇപോള്‍ കേള്‍ക്കുമ്പോള്‍   അറിയാതെ  ഒരു നൊസ്റ്റാള്‍ജിയ ഉണരും.
തുമ്പപൂവിന്റെ നിര്‍മലത  യുള്ള ആ ഓണകാലമൊക്കെ നമുക്ക് എന്നെ നഷ്ടമായി.
ഇന്നത്തെ ഓണ ആഘോഷങ്ങള്‍ ഒകെ ടി വി  യുടെ മുന്നിലും കച്ചവട സംസ്കാരത്തിന്റെ  പ്രേലോഭാനങ്ങളിലും പെട്ട് നശിച്ചു തുടങ്ങിയിരിക്കുന്നു.ഉത്രാട ദിവസം വഴി അരികില്‍ വാഴയൊക്കെ വെട്ടിവെചു  അതില്‍ മരോട്ടി കായ കൊണ്ട് വിളക്ക്‌ ഒരുങ്ങി പടക്കം പൊട്ടിച് കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മാവേലിയെ കാത്തു നില്‍ക്കും. ആ ദീപങ്ങളുടെ പ്രഭയിലും ഐശ്വര്യത്തിലും ഏത് മാവേലിയും ആ വീട്ടിലേക്ക് ഒന്ന് കയറി പോകും.
പിന്നെ ഉഞ്ഞാല്‍  ആടിയും ഉപ്പേരി തിന്നും ഓക്കേ ഓണം ആഘോഷിച് തീര്‍ക്കും.
ഓണ വെയിലും ഓണ തുമ്പിയുമൊക്കെ  ഓണകാലത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഇന്ന് അവയെ ആരെങ്കിലും മൈന്‍ഡ് എങ്കിലും ചെയുനുണ്ടോ എന്ന് ആരറിയുന്നു
സെറ്റും മുണ്ടും  ഉടുത്ത് കാച്ചെണ്ണ മണമുള്ള മുടിയില്‍ മുല്ല പൂവും ചൂടി വരുന്ന മലയാളി പെണ്‍കുട്ടിയെ ഇന്ന് tv  യില്‍ അല്ലെങ്കില്‍  കോളേജ് ഓണം celebration  നു മാത്രമേ കാണാരുളൂ. അല്ലെ ??? ഞാന്‍ പറയുന്നത്  സത്യമല്ലേ???
നിലത്ത് പായിട്ട് തൂശനില വിരിച് അതില്‍ ഓണസദ്യ ഉണ്ണുന്ന മലയാളി അങ്ങ് വിദേശത്ത് മാത്രമേ കാണാറുള്ളൂ ഓണ സദ്യ തന്നെ  നോണ്‍വെജ് ആയി മാറിയിരിക്കുന്നു. പൂക്കളം ഒരുക്കലും തിരുവാതിരകളിയുമോകെ വെറും മത്സരങ്ങള്‍ മാത്രം.
കര്കിടകത്തില്‍  അത്തം ഉദിച്ച ഈ ദിവസം തന്നെ  എന്റെ ഓണകാല ഓര്‍മ്മകള്‍ ഇവിടെ പങ്ക് വെക്കാന്‍ കഴിഞ്ഞതില്‍ കുറച്ചു സന്തോഷം കുടി ഉണ്ട്
സത്യത്തില്‍ ഓണമെന്നത് സമ്പല്‍ സമൃതിയുടെ മാത്രമല്ല മനുഷ്യ മനസിലെ നന്മയുടെ കുടി പ്രതീകം ആണ്  സമ്പത്ത് സമൃദ്ധി ആക്കാനുള്ള  ഓട്ടത്തിനിടയില്‍ മനുഷ്യന്‍ നന്മ എന്ന വാക്കിനെ എന്നെ മറന്നു കഴിഞ്ഞിരിക്കുന്നു. സ്നേഹം എന്നതിനെ ആരും മനസിലാക്കുന്നില്ല പരസ്പരമുള്ള dedication , care ,belief  എന്നിവയാണ് ഒരു ബന്ധത്തിന്റെ ആധാരം. ഇത്‌ മൂന്നും ഒരേ വ്യക്തിയില്‍ ഒരുമിച്ച് കാണുക ഇന്നത്തെ ലോകത്തില്‍ തീരെ അസാധ്യം.പിന്നെങ്ങനെ മനുഷ്യ മനസ്സില്‍ നന്മ ഉണ്ടാവും.സന്തോഷത്തോടെ പ്രത്യാശയോടെ  കടന്നു വരുന്ന മാവേലി മന്നന്റെ  മനസിനെ വ്രെനപെടുതുന്ന  കാഴ്ചകളും ചിന്തകളുമൊക്കെയാണ്  ഇന്നത്തെ ലോകം. ഈ വക വിഷമങ്ങളൊക്കെ മറന്നു മാലോകരെല്ലാം ഒന്നായി ആഘോഷിക്കുന്ന ഒരു ഓണക്കാലത്തെ നമുക്ക് വരവേല്‍ക്കാം.
ഹാപ്പി ഓണം

Thursday, August 12, 2010

namaskaram

നമസ്കാരം
ഈ ഒരു നമസ്കാരത്തോടെ  ഞാന്‍ എന്റെ വലതു കൈ ഇവിടെ   ചലിപ്പിക്കുകയാണ്
ഞാന്‍ ബ്ലോഗിന്റെ ലോകത്തില്‍ ആദ്യമാണ്. അതുകൊണ്ട് ത്തന്നെ ഒരു ചെറിയ പരിഭ്രമമവും ഉണ്ട്. എന്ത് എഴുതണം എഴുതരുത് എന്നൊക്കെ ഒരു കണ്‍ഫ്യൂഷന്‍.
ഡയറി സ്ഥിരമായിട്ട് അല്ലെങ്കിലും കുറച്ചൊക്കെ എഴുതാറുള്ള ഒരു വ്യക്തിയെന്ന നിലയില്‍ ഇവിടെയും എനിക്ക് എന്തെങ്കിലുമൊക്കെ എഴുതാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ.