Friday, October 29, 2010

ഇടത് ചൂണ്ടു വിരലിലെ മഷിപാട്

      സംശയികേണ്ട ഉദേശിച്ചത് അത് തന്നെ. ഈ വോട്ട് ഇടാന്‍ പോയതിന്റെ അടയാളമില്ലേ അത് തന്നെ. വോട്ട് ഇടണമെന്ന ആഗ്രഹം ലവലേശം കൂടി ഇല്ലാരുന്നു. പിന്നെ ജനാധിപത്യ രാജ്യത്തിലെ പൌരനല്ലേ(സോറി പൌരി !!!!)വോട്ടവകാശം വിനിയോഗിക്കണം എന്നൊക്കെയുള്ള ധാര്‍മിക ചിന്തകളില്‍ പെട്ടു ചെയ്തു പോയതാണ്.
     പോകാനുള്ള മറ്റൊരു കാരണം polling ബൂത്ത്‌ ആയിരുന്നു.എന്റെ ആദ്യത്തെ സ്കൂള്‍. നാലാം ക്ലാസ് വരെയുള്ള പഠനം, ഡാന്‍സ്, തയ്യല്‍ തുടങ്ങിയ extra curricular  activities, കുറെ നല്ല കൂട്ടുകാര്‍, ബോഗന്‍ വില്ലയുടെ മുള്ള് കൊണ്ട് ഉള്ള വിവിധ ഉപയോഗങ്ങള്‍, ചെമ്പോട്ടി കായ് പറിക്കാന്‍ അയല്‍പക്കത്തേക്ക് ഉള്ള  ഓട്ടം അങ്ങനെ കുറെ നല്ല ഓര്‍മ്മകള്‍. അവിടം വരെയുള്ള നടപ്പും ഒരു സുഖമാണ്. കാരണം ഇളം കാറ്റില്‍ ആടി ഉലയുന്ന വയലേലകളും വഴി അരികിലെ പുരാതനമായക്ഷേത്രവും ആള്‍ താമസമില്ലാത്ത പ്രേത ബാധയുണ്ടെന്നു പറഞ്ഞ പേടിപ്പിച്ച ഒരു വീടും പുരയിടവും ഒക്കെ കടന്നു വേണം ഈ സ്കൂളില്‍ എത്താന്‍.
    ഈ പ്രാവശ്യം അമ്മയോടോത്താണ് ആ വഴി നടന്നത്. സ്കൂള്‍ എത്തി,10 - 20 പേരുണ്ട് Q വില്‍. പോകുന്ന വഴിയാണ് സ്ഥാനാര്‍തികളുടെ പേരുകള്‍ മനസിലാക്കിയത്.എല്ലാവരും വീട്ടില്‍ വന്നു വോട്ട് ചോദിച്ചുവെങ്കിലും ഞാന്‍ ആര്‍ക്കു മുന്നിലും പ്രത്യക്ഷപെട്ടിരുന്നില്ല. രാഷ്ട്രീയ ചേരി തിരിവുകളില്‍ വലിയ താല്‍പര്യമില്ലെങ്കിലും രാഷ്ട്രീയം നോക്കാതെ കഴിവുള്ള ആളെ നോക്കി വോട്ട് ചെയ്യുകയാണ് പതിവ്.അത്യാവശ്യം informations collect ചെയ്തതില്‍ നിന്നും അല്‍പ സ്വല്പം തന്റേടവും ധൈര്യവു മൊക്കെ തോന്നിയ ആള്‍ക്കാരെ സെലക്ട്‌ ചെയ്തു വെച്ചു. പിന്നെ ഒരു പ്രശ്നം ഞങ്ങളുടെ വാര്‍ഡ് ഒരു വനിതാ സംവരണ വാര്‍ഡ് ആയിരുന്നു. ആയതിനാല്‍ രാഷ്ട്രീയ പരിചയമോ പൊതുജന സമ്പര്‍ക്കമോ ഇല്ലാത്ത സംവരണ നിയമങ്ങള്‍ മാത്രം പാലിച്ച സ്ഥാനാര്‍ഥികള്‍ ആയിരുന്നു മിക്കതും. പിന്നെ അതില്‍ അഡ്വക്കേറ്റ് എന്ന ലേബല്‍
ഉള്ള ആളെയും ഞാന്‍ സെലക്ട്‌ ചെയ്തിരുന്നു. കാരണം അവര്‍ക്കാവുമ്പോള്‍ അത്യാവശ്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെങ്കിലും അറിയാമല്ലോ എന്ന വിശ്വാസം.

     രാഷ്ട്രീയത്തില്‍ ഒരു ചെറിയ വലത് ചായ്‌വ് പ്രകടിപിക്കാരുള്ള ഞാന്‍ അതൊന്നും തന്നെ ചിന്തിക്കാതെ കാണാതെ പഠിച് പോയ പേരുകളില്‍ കുത്തി കൊടുത്തു. ഒന്നല്ല മൂന്നെണ്ണം. പിന്നെയാണ് അതില്‍ എന്റെ പാര്‍ട്ടി ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ മനസിലാക്കിയത്. ഹൃദയ വേദന ഉണ്ടായി എങ്കിലും എല്ലാം നല്ലതാവട്ടെ എന്ന് കരുതി സമാധാനിച്ചു.
   എല്ലാം കഴിഞ്ഞു. ഫല പ്രക്യാപനവും  വന്നു. ഞാന്‍ കുത്തിയതില്‍ ഒരാള്‍ മാത്രം രക്ഷപെട്ടു. വോട്ട് വെറുതെ ആയല്ലോ  എന്ന വിഷമം ഉണ്ടായെങ്കിലും എന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയത്തില്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു. (പിന്നെ ഈ വോട്ട് വേസ്റ്റ് ആകുന്ന പരിപാടി ആദ്യമല്ല. ജീവിതത്തില്‍ ആദ്യമായ് ചെയ്ത വോട്ടും നഷ്ടമായ് പോയതിന്റെ ഒരു background ഉം ഈയുള്ളവള്‍ക്ക് ഉണ്ടേ .......... ).
അടുത്ത വാര്‍ഡിലും ഇതേ രാഷ്ട്രീയ പാര്‍ട്ടി വിജയിച്ചു. വിജയിച്ച ആളുടെ ആഹ്ലാദ പ്രകടന യാത്ര പഴയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ന്റെ വീട്ടു പടിക്കലും  എത്തി. അവിടെ പ്രകടനം കുറച്ച അധിക നേരം നീണ്ടു. അത്രേ ഉള്ളൂ. അതില്‍ കുടുതല്‍ പ്രശ്നങ്ങള്‍ അവരും ഉണ്ടാക്കിയില്ല എന്നിട്ടെന്തായ് ഈ കാരണം പറഞ്ഞു പഴയ പ്രസിഡന്റിന്റെ ഗുണ്ടകള്‍ പുതിയ നേതാവിനെ യും കൂട്ടരെയും   തൂക്കിയെടുത്ത്  തല്ലി  അവശരാക്കി . ഈ വാര്‍ത്ത  എന്റെ ചെവിയിലുമെത്തി .വേണ്ടിയിരുന്നില്ല  ഈ തെരഞ്ഞെടുപ്പ്  എന്ന് പോലും  ഞാന്‍ ചിന്തിച്ചു .ഒരു പഞ്ച  വത്സരം  ആടി തകര്‍ത്ത  നടന്  ഒരു rest വേണ്ടേ . പുതിയ നടന്  ആടാന്‍  ഒരു stage വേണ്ടേ . ഇങ്ങനെ  ആള്‍ക്കാരെ തല്ലി  ചതക്കേണ്ട  കാര്യമുണ്ടോ ? പുതിയ യുവ  നേതാവിന്  എന്തെങ്കിലും  ചെയാന്‍  കഴിവുണ്ടോ  എന്ന് പഴയ പല്ല്  കൊഴിഞ്ഞ  സിംഹത്തിനു  ചിന്തിക്കാന്‍  കഴിയില്ലേ  ഇതെല്ലാം  കേട്ട്  ഓരോന്നാലോചിച്  ഇരുന്ന  എന്റെ ശ്രെദ്ധ  പതുകെ  എന്റെ ഇടത്  കൈയിലും  എത്തി. അപ്പോള്‍  മാഞ്ഞു  തുടങ്ങിയ ആ മഷിപാട് എന്നെ  നോക്കി ചിരിക്കുന്നുണ്ടാരുന്നു.

Tuesday, October 26, 2010

ഒരു അനുഭവ കഥ

         എന്താണ് സംഭവിച്ചതെന് അറിയാതെ കുറച്ച നിമിഷങ്ങള്‍ കടന്നു പോയി. പിന്നെയാണ് എനിക്ക് മനസിലായത് എന്റെ പേഴ്സ് നഷ്ടപെട്ടിരിക്കുന്നു. ബസില്‍ നിന്നിറങ്ങി ഭൂമിയില്‍ കാല്‍ വെച്ച നിമിഷം എനിക്ക് ആ യാതാര്‍ത്ഥ്യം മനസിലായി. ബാഗിന്റെ ഭാരമില്ലായ്മ ആയിരുന്നു കാരണം. തിരിഞ്ഞു നോക്കുമ്പോലെക്കും ബസ്‌ ഒരു പൊട്ടു പോലെ മറഞ്ഞിരുന്നു.
      സാരമില്ല പൈസയല്ലേ പോയുള്ളൂ എന്ന് കരുതി സമാധാനികുംബോലാണ് ATM  കാര്‍ഡും ലൈബ്രറി കാര്‍ഡും  പിന്നെ ഒരുപാട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ചില coins ഉം parents ന്റെ വളരെ പഴയ ഫോട്ടോസും ഉണ്ടായിരുന്ന പേഴ്സ്  ഉം  നഷ്ടപെട്ടുവെന്നു ഞാന്‍ മനസിലാക്കിയത്.
             ഭാഗ്യം മൊബൈല്‍ ഫോണ്‍ ബാഗില്‍ തന്നെയുണ്ട്. ബോധം തിരികെ വന്ന നിമിഷം ഫോണ്‍ എടുത്ത് വീട്ടില്‍ വിവരം അറിയിച്ചു. അവരുടെ നിര്‍ബന്ധ  പ്രകാരം തൊട്ടടുത് തന്നെയുള്ള പോലീസു സ്റ്റേഷനില്‍ കയറി ഒരു പരാതിയും കൊടുത്തു.(ജീവിതത്തില്‍ ആദ്യമായി അവിടെയും ഞാന്‍ കയറി ) ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന ഉറപ്പോടെ.
        എന്നാല്‍ ഇതൊന്നും തന്നെ എന്നെ ഒരു വിധത്തിലും ബാധിച്ചില്ല. ബാഗില്‍ അവശേഷിച്ച 100 രൂപയില്‍ തിരികെ വീടെത്താമല്ലോ എന്ന  സമാധാനമായിരുന്നു എനിക്ക്.എന്നാല്‍ അകാരണമായ ഒരു ഭയം എന്നെ പിന്‍തുടര്‍ന്നു. ലൈബ്രറിയില്‍ ബുക്ക്‌ select  ചെയ്യുമ്പോളും തിരികെ യാത്ര ചെയ്തപോലുമൊക്കെ അതെന്നെ വല്ലാതെ അലട്ടി. ഞാന്‍ പോലുമറിയാതെ എന്റെ ബാഗ് തുറന്നു പേഴ്സ് എടുക്കുന്ന ആ രംഗം ഞാന്‍ തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചു.
            അറിയില്ല. പാവം.ഏതോ ആവശ്യക്കാര്‍ ആണല്ലോ എടുത്തത്‌. സാരമില്ല എന്ന് കരുതി സമാധാനിചിരിക്കുംബോലാണ് അത് ആരെങ്കിലും ഇപ്പൊള്‍ തന്നെ കുടിച്ചു തീര്‍ത്തു കാണുമെന്ന അച്ഛന്റെ കമന്റ്‌. അതെന്നെ ചിന്തിപ്പിച്ചു. സ്ത്രീകളാണ് എടുത്തതെന് എനിക്ക് ഉറപായിരുന്നു. എങ്കില്‍ പോലും അത് വീട്ടിലെ പുരുഷന് വേണ്ടിയാവുമെന്നൊക്കെ പറഞ്ഞു ഒരു ചര്‍ച്ച തന്നെ നടന്നു. അയല്‍കാരും കൂടെ കൂടി.
         കണ്ണുമടച് ആരെയും വിശ്വസിക്കുകയില്ലെങ്കിലും  എന്റെ കണ്ണിനു ബോധ്യമാവാതെ ഞാന്‍ ആരെയും കള്ളനോ കുറ്റവാളിയൊ ആക്കുമായിരുന്നില്ല അഥവാ അങ്ങനെ ചിന്തിച്ചാല്‍ ആ കുറ്റം ചെയ്ത ആളുടെ point of view വില്‍ കൂടി ചിന്തിച് ആ പ്രശ്നം ഞാന്‍ തന്നെ പരിഹരിക്കാരുമുണ്ട്  (എന്റെ മനസിലെങ്കിലും!!! )

      അങ്ങനെ പരിഹരിക്കാവുന്ന ഒരു നഷ്ടമായി മാത്രം ഞാന്‍ ഇതിനെ കണക്കകിയേനെ. പക്ഷെ ഈ അനുഭവം എനിക്കെന്റെ ആത്മ വിശ്വാസം നഷ്ടപെടുത്തിയ പോലെ. ഒരു പാട് കാതങ്ങള്‍ ആരും തുണയില്ലാതെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ (വര്‍ഷങ്ങള്‍ക്ക് മുന്‍പ് )റെയില്‍വേ സ്റ്റേഷനില്‍ വെച് പരിചയപെട്ട വൈദികന്‍ പറഞ്ഞ പോലെ ചെറുപ്രായത്തിലെ ഒരുപാട് യാത്രകളും ലോക പരിചയവും ഉള്ള കുട്ടി എന്ന് (ഈ ഞാനേ !!!) അദ്ദേഹം ഒരുപാട് പ്രശംസിക്കുകയും ചെയ്തിരുന്നു. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. ഇങ്ങനെയൊരു അനുഭവം ആദ്യമായിടാണ്. സാരമില്ല ചുറ്റുപാട്കളെ പറ്റി കുറെകൂടി ബോധവതിയാകാന്‍ അതെന്നെ സഹായിക്കുമായിരിക്കും അല്ലേ.പക്ഷെ തിരിച് വീടിലേക്കുള്ള ഒരു മണിക്കൂര്‍  കൂടി എടുക്കാത്ത യാത്ര എന്നെ വല്ലാതെ പേടിപിച്ചു. അടുത്ത്‌ നില്‍ക്കുന്നവരെ കൂടി വിശ്വസിക്കാന്‍ കഴിയാതെ (ബാഗില്‍ ആകെ ഒരു 100 ന്റെ നോട്ടെ  ഉള്ളൂ അതും കൂടി പോയാല്‍ പിന്നെ പറയണ്ടല്ലോ )
      College junction   ലെ Lakshmi bakers ലെ ഷേക്കോ ഫ്രൂട്ട് സാലടോ കഴിക്കണമെന്നുള്ള എന്റെ അടങ്ങാത്ത ആഗ്രഹവും അതോടെ ഗോവിന്ദയായെന്നു പറഞ്ഞാല്‍ മതിയല്ലോ. എത്രയും വേഗം വീട്ടിലെത്തുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. സത്യം പറയാമല്ലോ ഞാന്‍ വല്ലാതെ ഭയന്ന് പോയിരുന്നു.

Saturday, October 23, 2010

Waiting for the Mahatma

         ശ്രി. R .K .നാരായണ്‍ എഴുതിയ മനോഹരമായ ഒരു മാല്‍ഗുഡി കഥ. മാല്‍ഗുഡി കഥകളുടെ പച്ചപ്പും സൗന്ദര്യവും ഒട്ടും ചോരാതെ ഒരു സാധാരണ യുവാവിന്റെ അപ്രതീക്ഷിതമായുള്ള സ്വാതന്ത്ര്യസമര പ്രവേശനവും അതിലേക് അയാളെ ആകര്‍ഷിച്ച പെണ്‍കുട്ടിയോടുള്ള അതിഗാഡമായസ്നേഹവുമാണ് ഇതിന്റെ കഥ. പേര് സൂചിപിക്കുനത് പോലെത്തനെ ഗാന്ധിജിയുമായി വളരെയദികം ബന്ധം ഈ കഥ വെച്ച് പുലര്‍ത്തുന്നു. അതിന്റെ ആരംഭം മുതല്‍ അവസാനം വരെ ആ ബന്ധം നൂലിഴ പോലും വിട്ടു പോകാതെ ഭംഗിയായിത്തനെ നെയ്തിരിക്കുന്നു ഈ കഥാകാരന്‍.
         ഈ പുസ്തകം  ഞാന്‍  തെരഞ്ഞെടുക്കാന്‍  കാരണമെന്തെന്  എനിക്ക്  അറിയില്ല . പുസ്തകത്തിന്റെ  പേര് പോലും പുറത്തു  കാണിക്കാതെ  bind ചെയ്ത്  സൂക്ഷിക്കുന്ന  ഒട്ടനവദി പുസ്തകങ്ങള്‍  ഉള്ള  public library യിലെ  ആളൊഴിഞ്ഞ  റാക്കില്‍ ഈ പുസ്തകം  അവരെന്തേ  bind ചെയാന്‍  മറന്നു  എന്ന  സംശയവും  ബാക്കി.നന്നായി !!! അല്ലെങ്കില്‍ ഇനിയുമെന്റെ കണ്ണില്‍ പെടാതെ  കടന്നുപോയെന്നെ . പിന്നെ  മഹാത്മാ  എന്ന  പേര് കണ്ട്‌  ഞാന്‍  അത്  select ചെയ്യാന്‍  തരമില്ല .കാരണം  എനിക്ക്  ഗാന്ധിജിയോട്  പണ്ടേ  ഒരല്‍പം  നിസ്സഹകരണ  മനോഭാവമാണുള്ളത്. എന്നാല്‍  ഈ book ലൂടെ എനിക്ക്  ഗാന്ധിജിയെ  പറ്റി  കുറച്ചു കൂടി  അറിയാന്‍  കഴിഞ്ഞുവെന്നു  സത്യസന്ധമായ്  പറയാം .
              എന്തെങ്കിലുമാകട്ടെ  എന്റെ  പ്രിയപ്പെട്ട  എഴുത്തുകാരനായ  RKN ന്റെ  view വിലൂടെങ്കിലും  ഗാന്ധിജിയെപറ്റി അറിയാന്‍  ശ്രെമിക്കാം  എന്ന്  മാത്രമേ  book തെരഞ്ഞെടുകുമ്പോള്‍  ഞാന്‍  ആലോചിച്ചുള്ളൂ.
          മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങളുമായി ജനങ്ങളെ ബോധവല്‍കരിക്കാന്‍  മാല്‍ഗുഡിയിലെതുന്നതും അതിന്റെ തുടര്‍ച്ചയായ് ചില സംഭവങ്ങളുമാണ് ഇതിന്റെ കഥാതന്തു. രാഷ്ട്ര പിതാവിനെ തന്നെ തന്റെ സാങ്കല്പിക ഗ്രാമത്തിലെതിക്കാനും സ്വാതന്ത്ര്യ സമരത്തിന്റെ  ചരിത്രത്തില്‍  കഥാപാത്രങ്ങളെ സന്ദര്ഭോജിതമായി അവതരിപ്പിക്കാനും യഥാര്‍ത്ഥത്തില്‍   നടന്ന   സംഭവങ്ങളുമായി  വളരെ  നല്ല രീതിയില്‍  correlate ചെയ്യുകയുമൊക്കെ  ചെയ്തിട്ടുണ്ട്  R.K.N. ഇന്ത്യക്ക്  സ്വാതന്ത്ര്യം  കിട്ടുന്നതിനു  തൊട്ടുമുന്‍പും  കിട്ടികഴിഞ്ഞുള്ള  കുറച്ചനാള്കളുമാണ്   കഥനടക്കുന്ന  സമയം . അതിനാല്‍  ഈ  രണ്ട്കാലയളവിലും  ഉള്ള  സാമൂഹിക  സാമുദായിക  പ്രശ്നങ്ങളും  പൌരബോധവും  ഒക്കെ  സമര്‍ത്ഥമായി  ഇതില്‍  അവതരിപ്പിച്ചിരിക്കുന്നു .
         ശ്രിറാം  എന്ന  ഇരുപതു കാരനായ  യുവാവ്‌ , അവനെ പറ്റി വേവലാതി പെടുകയും അവനു  ഉത്തരവാദിത്തം  ഏറ്റെടുക്കാന്‍  സമയമായെന്ന്  തോന്നിയപ്പോള്‍  അവന്റെ  പേരില്ലുള്ള പണത്തിനു  മേല്‍  സകല  അധികാരവും  കൈമാറിയ  അമ്മുമ്മ , ഭാരതി  എന്ന  ഗാന്ധി അനുയായിയായ യുവതി, പിന്നെ  കഥയിലുടനീളം  present ആയിട്ടുള്ള  ഗാന്ധിജി ഇവരൊക്കെയാണ്  പ്രധാന കഥാപാത്രങ്ങള്‍ .
          പുറം  ലോകവുമായി  യാതൊരുവിധ  ബന്ധവുമില്ലാതെ  വീടിന്റെ  ചട്ടകൂടുകള്‍ക്കുള്ളില്‍  തന്നെ ഒളിച്ചിരുന്ന്  ജീവിതം  വെറുതെ  കളഞ്ഞിരുന്ന  ശ്രിരാമിന്  ഭാരതിയോട്  തോന്നിയ   സ്നേഹം  അയാളെ  എങ്ങനെ സ്വാതന്ത്ര്യ സമരം വരെ  കൊണ്ടെത്തിച്ചു  എന്നത്  ഇതില്‍  വ്യക്തമായി  ചിത്രീകരിച്ചിരിക്കുന്നു . അമ്മുമ്മയുടെ  വ്യാകുലതകളില്‍ നിന്നും ഉപദേശങ്ങളില്‍  നിന്നും  രക്ഷപെടാനായി  ആഗ്രഹിച്ച  ശ്രിറാം  അവസാനം  ഗാന്ധിജിയുടെ  ഉപദേശങ്ങളുടെ  പ്രചാരകനായി  മാറി . ഭാരതിയോട്  അവനു   തോന്നിയ   സ്നേഹം   തുറന്നു   പറയാന്‍  മാത്രമല്ല  ഗാന്ധിജിയുടെ അനുവാദമില്ലാതെ  വിവാഹം  നടത്താന്‍  കഴിയില്ലെന്നുള്ള  അവളുടെ  വാക്കുകളോട്  അവസാനംവരെ  നീതി  പുലര്‍ത്താനും അയാള്‍ക്ക് കഴിഞ്ഞു.

            മാല്‍ഗുടിയില്‍ ഗാന്ധിജി  ഉണ്ടായിരുന്ന  ദിവസങ്ങളില്‍  അവരുടെ  കൂടെ  കുടിലുകളില്‍  താമസിക്കാനും  ഗാന്ധിജിയോടൊപ്പം  നടക്കാനും  ആശയങ്ങള്‍  പ്രചരിപ്പിക്കാനും  ചര്‍ക്കയില്‍  നൂല്‍നൂറ്റ്‌  സ്വന്തമായി  വസ്ത്രം  നെയ്യാനും   ഒക്കെ  ഈ  കഥാപത്രം  റെഡി  ആകുന്നു . ഗാന്ധിജിയുടെ  തിരിച്ചുപോക്കില്‍  അത്യന്തം  വ്യസനിക്കുനുമുണ്ട്  ശ്രിറാം . അതിനുശേഷം  ഒരു  ഉപേക്ഷിക്കപ്പെട്ട  ക്ഷേത്ര പരിസരത്ത്  താമസിച്ചു  ഗാന്ധിജിയുടെ  ആശയങ്ങള്‍  പ്രചരിപ്പിക്കുന്നു (quit india പ്രചാരണവും  അതില്‍ പെടുന്നു !!!!). ഭാരതി  ജയിലില്‍  പോയ  ശേഷം  പരിചയപെടുന്ന  തീവ്രവാദ  സ്വഭാവമുള്ള  ജഗദീഷ്  എന്ന  ഫോട്ടോഗ്രഫെര്‍   വഴി  സ്വാതന്ത്ര്യ  സമരത്തെ  പറ്റി  കൂടുതല്‍  അറിയുകയും  രാത്രികാലങ്ങളില്‍  പോസ്റ്റര്‍  വഴി  ആശയ  പ്രചരണം  നടത്തുകയും  ചെയ്യുന്നു .
          ഭാരതിയെ  കാണാനുള്ള  ആഗ്രഹം  കൊടുമ്പിരി  കൊണ്ടപോള്‍  രൂപമാറ്റം  വരുത്തി  അവളെ  കാണാന്‍  പോകുകയും  എന്നാല്‍  അമ്മുമ്മയുടെ   മരണത്തിന്റെ  രൂപത്തില്‍  ആ  യാത്ര  ജയിലില്‍  അവസാനിക്കുകയും  ചെയ്യുന്നു . എന്നാല്‍  ജയിലില്‍  അയാള്‍  ഒരു  സ്വാതന്ത്യസമര പ്രവര്‍ത്തകന്‍  എന്ന  നിലയില്‍  കണകാകപെട്ടില്ല.അതിനാല്‍  അയാള്‍ക്ക്  കള്ളനും  കൊലപാതകിക്കും  ഇടയില്‍   വളരെ  കാലം  കഴിഞ്ഞു കൂടേണ്ടി  വന്നു (സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനു ജയിലില്‍ നല്ല മതിപ്പും അധികാരികള്‍കിടയില്‍ importance ഉം ഉണ്ടായിരുന്നത്രേ..!!). ഇതിനിടയില്‍    ഇന്ത്യക്ക്   സ്വാതന്ത്ര്യവും  കിട്ടി . പക്ഷെ  ശ്രിരാമിന്  ജയിലില്‍  നിന്ന്  പുറത്തുവരാന്‍  പിന്നെയും  കാലങ്ങള്‍  കാത്തിരിക്കേണ്ടി  വന്നു . (ജയിലിലും   ഗാന്ധി തത്വങ്ങള്‍  പ്രച്ചരിപിക്കാന്‍  ഒരു പാഴ് ശ്രെമം ഒക്കെ  നടത്തുനുണ്ട്  കക്ഷി )
                ശ്രിരാമിന്റെ  ജയില്‍  വാസത്തിലൂടെ  ജയില്‍  ജീവിതത്തിന്റെ  ഒരു  clear picture കഥാകാരന്‍  അവതരിപിചിരിക്കുന്നു . വായിച്ചപോള്‍  ഞാനും  അവിടെ  കഴിഞ്ഞപോലെ  ഒരു  feeling. സ്വാതന്ത്ര്യത്തിനു  മുന്‍പുള്ള  ഭാരതത്തിന്റെയും  അതിലെ  മനുഷ്യരുടെ  ചിന്തകളുടെയും  മനോഹരമായ  ഒരു  ചിത്രം  ഈ  കഥയിലൂടെ  വെളിച്ചം  കാണുന്നു . R.K.N തന്റെ ഈ  ബൂക്കിലൂടെ  സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളും  നിസഹകരണ  പ്രസ്ഥാനവും  അതെല്ലാം  തന്നെ അന്നത്തെ  മനുഷ്യര്‍ക്കിടയില്‍  ഗാന്ധിജിയെ  പറ്റി  ഉണ്ടായിരുന്ന  ചിന്തകളുമൊക്കെ  വെളിപെടുതുന്നതയിരുന്ന്നു. കഥാകൃത്ത്   ഗാന്ധിജിയുടെ  ജീവിതം , ഭാരതത്തിനു  സ്വാതന്ത്ര്യം  കിട്ടിയതിനു  മുന്‍പും  പിന്‍പുമുള്ള  കാലം  എന്നിവയൊക്കെ  നന്നായി  study ചെയ്തിട്ട്  ഉണ്ട്. അതിനാലാവാം  ഗാന്ധിജിയെന്ന   യാഥാര്‍ത്യത്തെ  തന്റെ സാങ്കല്പിക  കഥയില്‍  സമര്‍ത്ഥമായി  അവതരിപ്പിക്കാന്‍  അദ്ദേഹത്തിന്  കഴിഞ്ഞത് . സാങ്കല്പികമായ  കഥയില്‍  പോലും  ഇന്ത്യയുടെ  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പ്രാധാന്യം  അര്‍ഹിക്കുന്ന  വര്‍ഷങ്ങളുടെ  അവസരോചിതമായ  ഉപയോഗവും ശ്രദ്ധ  ആകര്‍ഷിക്കുന്നു .
              ജയിലില്‍  നിന്ന്  പുറത്തുവന്ന ശ്രിറാം  ഭാരതിയെ  കണ്ട്മുട്ടി  ഗാന്ധിജിയോട്  നേരിട്ട്   അനുവാദം  ചോദിക്കുന്നതും  അവരുടെ  വിവാഹത്തിന്  പുരോഹിതനകാന്‍  അദ്ദേഹം  സമതിക്കുകയും  ചെയ്യുന്നു . എന്നാല്‍  കഥയുടെ  ഏറ്റവും  വികാര നിര്‍ഭരമായ  ഈ  സമയത്ത്  ഗാന്ധിജി  തന്നെ ഭാരതിയെ  തിരികെ  വിളിച്  നിങ്ങളുടെ  വിവാഹത്തില്‍  പങ്കെടുക്കാന്‍  കഴിയില്ലെന്ന്  തന്റെ മനസ്  പറയുന്നുവെന്നും  അതിനാല്‍  താന്‍  ഇല്ലെങ്കിലും  വിവാഹം  പിറ്റേ  ദിവസം  തന്നെ   മംഗളകരമായി  നടത്തണമെന്നും  ഉപദേശിക്കുന്നു . മനസില്ലാമനസോടെ  അവര്‍  സമതിക്കുന്നു . പറഞ്ഞതുപോലെ  തന്നെ ഈ  സംഭവത്തിന്‌  ശേഷം  ഗാന്ധിജി  പങ്കെടുക്കുന്ന  പ്രാര്‍ത്ഥനയില്‍  ശ്രിരാമും  ഭാരതിയും  പങ്കു ചേരുകയും  ഗാന്ധിജി  വെടി  കൊണ്ട്  മരണപെടുന്ന  ആ  ചരിത്ര  സംഭവത്തില്‍  അവര്‍  സാക്ഷികളകുകയും  ചെയ്യുന്നു .
 
                 ഇതിലെല്ലാമുപരി  ശ്രിരാമിന്റെയും  ഭാരതിയുടെയും  പ്രണയം  ഏവരെയും  ആകര്‍ഷിക്കുന്നു . ശ്രിരാമിന്റെ  ജീവിതലക്‌ഷ്യം  തന്നെ  ഭാരതിയെ  സ്വന്തമാക്കുക  എന്നതായിരുന്നു   അതിനു  വേണ്ടിയുള്ള  മാര്‍ഗം  സ്വാതന്ത്ര്യ സമരവും . അത്  വഴി ഭാരതിയുടെ  സ്നേഹം കൈക്കലകാന്‍  മാത്രമല്ല  രാജ്യത്തിന്‍റെ  സ്വാതന്ത്ര്യ  സമര  ചരിത്രത്തില്‍  ഭാഗമാകാനും  അയാള്‍ക്  സാധിച്ചു . ആരോ  പറഞ്ഞത്  പോലെ  A naive man's love and life with the Indian Freedom Struggle as the backdrop എന്നത്  ഈ കഥയെ  പറ്റിയുള്ള  വ്യക്തമായ  ഒരു നിര്‍വചനമാണ് . freedom struggle ല്‍  പങ്കെടുത്തത്  പോലെയോ  ആ കാലഘട്ടതിലെന്നോ  ജീവിച്ച  പോലെയോ  ഒരു തോന്നല്‍.വായിച് ദിനങ്ങള്‍  കഴിഞ്ഞിട്ടും  ആ ചിന്തകള്‍  മനസ്  വിട്ടു  പോകുന്നില്ല  കഥാകാരന്റെ  ഭാവനക്കും   എഴുതിയ  രീതിക്കും  100 മാര്‍ക്ക്  കൊടുത്തെ  മതിയാകൂ .അതുപോലെ തന്നെ ശ്രിരാമിനെ ഗാന്ധിജിയുടെ പൂര്‍ണമായ രീതിയില്ലുള്ള ഒരു അനുയായി കണകാക്കാന്‍ കഴിയില്ല. കാരണം ജഗദീഷ് എന്ന തീവ്രവാദിയോടും ശ്രിരാമിന് എളുപ്പത്തില്‍ തന്നെ കൂട്ട് കൂടാന്‍ കഴിയുന്നു. ഇതില്‍ നിന്നും സ്വാതന്ത്ര്യ  സമരമോ ഗാന്ധിജിയോ അല്ല ഭാരതിയെന്നുള്ള ലക്‌ഷ്യം മാത്രമാണ് ശ്രിരാമിന്റെ മുന്നില്‍ ഉണ്ടായിരുന്നത് എന്ന് നിസംശയം പറയാം.
                 English book ആയതിനാല്‍  ഇംഗ്ലീഷില്‍തന്നെ  എഴുതാമെന്നാണ്  ആദ്യം  കരുതിയത് . പക്ഷെ   മനസിലുള്ളത്  തുറന്നു പറയാന്‍  മാതൃഭാഷ  തന്നെ  നല്ലതെന്ന്  തിരിച്ചറിഞ്ഞപോള്‍  അത്  ഇങ്ങനെയൊക്കെയായി . പക്ഷെ  ഉദേശിച്ച   അത്ര  നന്നായിട്ട്  എഴുതാന്‍  കഴിഞ്ഞിട്ടില്ല  എന്നതാണ്  വാസ്തവം .
               ഷേഷേര്‍  കൊബിത  വായിച്ചപോള്‍  ടാഗോറും  അദേഹത്തെ  ചുറ്റി  പറ്റിയുള്ള  വിശേഷങ്ങളും  ദിവസവും  എനിക്ക്  കേള്‍വിയില്‍ വരുമായിരുന്നു (അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുമായിരുന്നു !!!! ) . അദ്ദേഹത്തിന്റെ 150 മത് ജന്മ  വാര്‍ഷികം  പ്രമാണിച്  sanskrithi express കേരളത്തില്‍  എത്തിയതും  ആ ഇടക്ക്‌ ആയിരുന്നു . അത് പോലെ ഈ book വായിച്ച  ശേഷം  രഘുപതി  രാഘവ  രാജാറാം  കേള്‍കാത്ത  ദിനങ്ങളില്ല .UDF സാരഥികളെ  നന്ദി .................അതുപോലെത്തനെ  എനിക്ക്  ഗാന്ധിജിയോട്  ഉണ്ടായിരുന്ന നിസഹകരണമോക്കെ  കുറച്ചു   മാറിയെന്നും  തോന്നുന്നു .
         ഈ കഥയിലെ  ഏറ്റവും  വികാര  നിര്‍ഭരമായ  സന്ദര്‍ഭം  ഇതിന്റെ  climax ആണ്  സാങ്കല്പികവും  യാഥാര്‍ത്യവും    സുന്ദരമായി   ഇഴുകി ചേര്‍ന്ന്  വായനകാരന്റെ  മനസിന്നെ  വളരെ ആഴത്തില്‍  സ്പര്‍ശിക്കുന്നു . അതുപോലെ  തന്നെ  Waiting for the Mahatma എന്ന title ഉം  ഒരു apt ആയിട്ടുള്ള  selection ആണെന്ന്  നിസംശയം  പറയാം  .
        book select ചെയ്യുമ്പോള്‍  ഞാന്‍  അതില്‍ ഇങ്ങനെയൊരു  പ്രണയ കഥയോ  ഗാന്ധിജിയുടെ ഇത്രയും  വലിയൊരു  ഇടപെടലോ  പ്രതീക്ഷിച്ചിരുന്നില്ല.RKN ന്റെ  ബുക്ക്‌  അല്ലേ  മോശമാവില്ല  എന്ന തോന്നല്‍  മാത്രമായിരുന്നു  അതിനു  പിന്നില്‍ . അതെന്നെ  രക്ഷിച്ചു . കഥ  വായിച്ചു  തുടങ്ങിയപോലും  ഗാന്ധിജിയുടെ റോള്‍  വന്നപോലും  ഒക്കെ രണ്ടാമതൊന്നു  കൂടി  ആലോചിച്ചു .ഇത്‌  സത്യത്തില്‍  നടന്നതാണോ  എന്ന് . പിന്നെ  ഇതുമൊരു  മാല്‍ഗുഡി  കഥയാണല്ലോ   എന്ന സത്യം  ഞാന്‍  മനസിലാക്കി.....

Monday, October 18, 2010

ഞാന്‍ വന്ന വഴി

              സമകാലിക പ്രശ്നങ്ങളോട് സംവദിക്കാനോ  വിമര്‍ശിക്കാനോ  ഉള്ള താല്പര്യമോ സാഹിത്യത്തില്‍ എന്തെങ്കിലുമൊക്കെ തട്ടി വിടാമെന്ന ആത്മ വിശ്വാസമോ അല്ല എന്നെ ഇവിടെ എത്തിച്ചത്.എന്റെ  ഡയറി ക്കുറിപ്പുകള്‍ പോലെ   എന്തെകിലും എഴുതാനോ അതിലും ഉപരി മറ്റ് നല്ല ബ്ലോഗുകള്‍ വായിക്കാനോ മാത്രമാണ് എന്റെ ഇവിടേക്കുള്ള വരവിന്റെ ഉദേശ്യം.ഞാന്‍ എഴുതുനത്  ആരും കാണണമെന്ന നിര്‍ബധവും എനിക്ക് ഇല്ലാരുന്നു.
           സത്യത്തില്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പാണ്‌ ഞാന്‍ ഡയറി എഴുത്ത് നിര്‍ത്തിയത്. പിന്നെ ഏകദേശം  ഒരു വര്‍ഷം മുന്‍പ് വീണ്ടും തുടങ്ങി.  എല്ലാ ദിവസവും എഴുതിയിരുന്നുമില്ല.അതും കഴിഞ്ഞ കാലങ്ങളില്‍ എന്നോ ഒരിക്കല്‍ പ്രിയപ്പെട്ട കൂട്ടുകാരി സമ്മാനിച്ച ഒരു ഡയറിയില്‍ .അതില്‍ ചില തീയതികളില്‍ മാത്രം ഞാന്‍ എന്തെകെയോ കുത്തി കുറിചിരുന്നുമുണ്ട് . ചില സന്തോഷങ്ങള്‍, ചില വിഷമങ്ങള്‍ അങ്ങനെ വളരെ കുറഞ്ഞ വാചകങ്ങളില്‍ എന്തെങ്കിലും. ഡയറി എഴുതാന്‍ എനിക്ക് നല്ല ഇഷ്ടമാണ്. മനസ് പെട്ടെന്ന് ഫ്രീ ആകും. ഒരു നല്ല സുഹൃത്തിനോട് എല്ലാം തുറന്നു പറയുന്ന പോലെ. പക്ഷെ അത് ആരെങ്കിലും വായികുന്നത്  എനിക്ക് ഇഷ്ടമല്ല.പേടിയുമാണ്. അതിനാല്‍ എന്റെ പഴയ ഡയറികള്‍ മിക്കതും അഗ്നിക്കിരയായി. അതിനാല്‍ പുതുതായി ഡയറി എഴുതാന്‍ എടുത്തപോലും ഈ ഭയം ഉണ്ടായിരുന്നതിനാല്‍ കുറെ പേജുകള്‍ എനിക്കിഷ്ടമുള്ള കുറെ quotes ഉം കവിതകളും പിന്നെ ചില ഗാന ങ്ങളിലെ എനിക്കിഷ്ടപെട്ട വരികളും ഒക്കെ എഴുതി ക്കൂട്ടി. പതിയെ പ്രകൃതിയെയും സംഗീതത്തെയും പൂക്കളെയും  കടലിനെയും ആകാശത്തെയും  അങ്ങനെ എന്റെ കുറെ ഇഷ്ടങ്ങളെ ഒക്കെ വര്‍ണന നടത്തി.പതുകെ പതുകെ ഞാനും ഡയറി എഴുതി തുടങ്ങി. പിന്നെ എനിക്ക് അതൊരു ആശ്വാസമായി. എഴുത്തിന്റെ ലോകത്തില്‍ രാത്രിയുടെ അന്ത്യ യാമങ്ങള്‍ ഒക്കെ എനിക്ക് പരിചിതങ്ങളായി. വളരെ പതുക്കെയാണ് ഞാന്‍ ആ ദുരന്ത സത്യം തിരിച്ചറിഞ്ഞത് എന്റെ ഡയറി യുടെ പേജുകള്‍ എണ്ണപെട്ടു  എന്നത്  . കാരണം എഴുതുമ്പോള്‍  പേജിന്റെ   എണ്ണമോ  വിസ്തരമോ എന്നെ  ബാധിച്ചിരുന്നില്ല.അതിനാല്‍ ഏകദേശം അഞ്ചു  മാസങ്ങള്‍  കൊണ്ട്  എന്റെ ഡയറി finished. ഞാന്‍ ലക്ഷ്മിയെന്നു പേരിട്ട , ആന്‍ ഫ്രാങ്ക്നു  കിറ്റി  എന്നപോല്‍  സൂക്ഷിക്കുമെന്ന്  ഞാന്‍ ഉറച്ചു  വിശ്വസിച്ച  എന്റെ ഡയറിയില്‍ (എപ്പോളാണോ ഇനി  അത് അഗ്നിക്ക്  ഇരയാവുന്നത്  ആവോ  !!!but ആവും .തീര്‍ച്ച) എനിക്കിനി എഴുതാന്‍ കഴിയില്ലെന്ന  യാതാര്‍ത്യത്തെ  ഞാന്‍ മനസിലാകിയത് .
            ഇനിയെന്ത്  എന്ന്  ആലോചിക്കുമ്പോലാണ്  blog ന്റെ  ഈ ലോകം എങ്ങനെയോ എനിക്ക് മുന്നില്‍  അനാവൃതമായത്. ആദ്യമൊക്കെ  വെറും  വായന  മാത്രം. പിന്നെ പ്രതികരിക്കാതിരിക്കാന്‍ ആവില്ല  എന്ന് എനിക്ക് ഉറപ്പ്  തോന്നിയ  ചില blog കളോട്  അഭിപ്രായ  പ്രകടനം  നടത്തി. അപോലും  സ്വന്തമായി  എഴുതി പബ്ലിഷ്  ചെയാനുള്ള  ധൈര്യമില്ലരുനു . പിന്നെ എപോളോ വായില്‍  തോന്നിയ  പൊട്ട താരങ്ങളൊക്കെ എഴുതി തുടങ്ങി അവസാനം  ടാഗോറിന്റെ  സാഹിത്യത്തെ  പറ്റി  വരെ എഴുതിയിരിക്കുന്നു  ഈ  ഞാന്‍ ...........
            വായിക്കുന്ന    പുസ്തകങ്ങളുടെ    നമ്മള്‍   തന്നെ തയാറാക്കിയ   ഒരു അവലോകനം   നല്ലതാണെന്ന   ചിന്ത  അവയെ  പറ്റി  എന്റെ മനസ്സില്‍  തോന്നിയ  ആശയങ്ങള്‍  blog ല്‍  എഴുതാന്‍ എന്നെ  പ്രേരിപ്പിച്ചു. പിന്നൊരിക്കല്‍  ആവശ്യമുള്ളത് എന്തെങ്കിലും  ചികയാനും  ഓര്‍മ പുതുക്കാനും  ഇത് സഹായിക്കുമെനും  തോന്നി.അങ്ങനെ മറ്റൊന്നും  എഴുതിയില്ലെങ്കിലും എതെന്കില്ലുമൊക്കെ  പുസ്തകങ്ങള്‍  വായിക്കുന്ന  മുറക്ക്  എന്തെങ്കിലും ഒക്കെ എഴുതി പിടിപ്പികാനും  ഒക്കെയായി  ഞാന്‍ ഇവിടെ ഒക്കെ തന്നെയുണ്ടാവും  എന്നൊരു  തോന്നല്‍ . പക്ഷെ ഈ ബുക്ക്‌  വായന  എന്നത്  എന്നെ  സംബന്ധിച്ചിടതോളും നേരാം  വണ്ണം  നടക്കാത്ത  ഒരു കാര്യമായതിനാല്‍  അതൊരു സ്വപ്നം  മാത്രമാകുകയും  ചെയാം . പക്ഷെ ഇപോള്‍ ബുക്ക്‌  വായികുംബോളെ എന്തെങ്കിലും ഒക്കെ എഴുതുനതിനെ  പറ്റിയാണ്  ചിന്ത .കൊള്ളാം അല്ലെ ???
 but ഏത് നിമിഷവും  ഞാന്‍ ഇതെല്ലാം  ഉപേക്ഷിച്  പോകുകയും  ചെയ്യാം . എന്റെ ഒരു സ്വഭാവം  അങ്ങനെയാണ്നെ. ഒന്നിലും  ഒരു സ്ഥിരത  ഇല്ലായ്മ. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഇവിടം ഉപേക്ഷിച് പോകാന്‍ ഒന്ന്  രണ്ടു  തവണ ആഗ്രഹിച്ചതും  ശ്രമിച്ചതും  ഒക്കെ ആണ് . പക്ഷെ പിന്നെയും  എന്നെ  എന്തോ  ഇവിടെത്തനെ  പിടിച് നിര്‍ത്തുന്നു. അറിയില്ല  ഏത് വരെ  പോകുമെന്നത്. ചിലപോലോക്കെ ഇതൊന്നും തന്നെ വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി പോകുന്നു.
              എന്നിരുന്നാലും ഉടന്‍ തന്നെ ഞാന്‍ ഈ അടുത്ത്‌ വായിച്ച  ശ്രി.  RKN ന്റെ  Waiting for the Mahatma എന്ന പുസ്തകത്തിനെ   പറ്റി  എഴുതുവാന്‍  ശ്രമിക്കുനതാണ് .എത്രത്തോളം  ശരിയാകുമെന്നും കണ്ടറിയാം.

Friday, October 8, 2010

ഷേഷേര്‍ കൊബിത

പഴയ പുസ്തകങ്ങള്‍ അടുക്കിയെടുക്കുന്നതിനിടയിലാണ് മാതൃഭുമി ഓണ പതിപ്പിന്റെ 2006  ലെ കോപ്പി എനിക്ക് ലഭിച്ചത്. കിട്ടുന്ന ബുക്കുകളൊന്നും തന്നെ വെറുതെ കളയാന്‍ ഭാവമില്ലാത്ത ഞാന്‍ തിരക്കേറെ ഉണ്ടായിരുന്നിട്ടും ഒരു ഭാരമാകുമെന്നും അറിഞ്ഞിട്ടും അത് വിട്ടു കളഞ്ഞില്ല. എന്റെ ഭാഗ്യം. അങ്ങനെയാണ് മനസിലാകാത്ത font  ല്‍എന്താണിത്  എന്നുള്ള എന്റെ അന്വേഷണത്തിന്റെ ഉത്തരമായിരുന്നു ഷേഷേര്‍ കൊബിത -അവസാനത്തെ കവിത എന്ന് അര്‍ഥം. മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ നിറയെ കവിതകള്‍ ഉള്‍കൊള്ളുന്ന ഒരു മനോഹര പ്രണയ നോവലിന്റെ ജയേന്ദ്രന്‍ തയാറാക്കിയ മലയാള വിവര്‍ത്തനം .
യഥാര്‍ത്ഥത്തില്‍ എന്റെ ശ്രെ ദ്ധ ആകര്‍ഷിച്ചത് നോവലിന്റെ അവസാനത്തെ കവിത ആയിരുന്നു. അതിലെ അവസാനത്തെ വരികള്‍ വായിച്ചപോള്‍ എവ്ടെയോ എന്തോ ഒരു വേദനയോ അതിനെക്കാള്‍ എന്തോ ഒരു അടുപ്പമോ feel ചെയ്തു. സാധാരണ കവിതകളോട് അത്ര അടുപ്പമില്ലാത്ത (മിക്കതും മനസിലാകാന്‍ ഉള്ള  പ്രയാസം കൊണ്ടാണ്!!! ) എന്റെ കണ്ണില്‍ അത്   എങ്ങനെ എത്തി പെട്ടു എന്നതും ദൈവ നിശ്ചയം.എന്റെ അപ്പോളത്തെ  മാനസികാവസ്ഥയില്‍ എന്നെ ഏറെ ആകര്ഷികുന്നതയിരുന്നു  ആ വരികള്‍. നോവലുകള്‍ വായിച് വല്യ പരിചയവും ഇല്ലയിരുന്നു. എന്നിട്ടും ടാഗോറിന്റെ ഈ നോവല്‍ വായിക്കാനും അതിനെ പറ്റി എന്തെങ്കിലും കുത്തി ക്കുറിക്കണ മെന്നൊക്കെ ആഗ്രഹിച്ചു.

ഏകദേശം ഒരാഴ്ചയെടുത്തു ഷേഷേര്‍ കൊബിത യെ പൂര്‍ണമാകാന്‍ സ്നേഹം വല്ലാതെ തോനിയത് കൊണ്ടാവും പിന്നെ ഞാന്‍ കാണുനതെല്ലാം ടാഗോര്‍ വിശേഷങ്ങള്‍ ആയിരുന്നു.
      അമിത്(മിത), ലാവണ്യ(വന്യാ), യോഗമായ(മാഷിമ )പിന്നെ ഇടകിടക്ക് വന്നു പോകുന്ന നിവാരണ്‍ ചക്രവര്‍ത്തി യും. അങ്ങനെ വളരെ കുറച്ച കഥാ  പാത്രങ്ങള്‍. ഇംഗ്ലീഷ് രീതികളോട് വല്ലാത്ത സ്നേഹം പുലര്‍ത്തുന്ന, വീട്ടുകാരോട് തീരെ അടുപ്പം കാണിക്കാത്ത, കര്‍ക്കശ ക്കാരനായ , ഉയര്‍ന്ന ബൌദ്ധികത പ്രകടിപിക്കുന്ന കഥാ കൃത്തായ ടാഗോറിനെ വളരെയദികം  വിമര്‍ശിക്കുന്ന ബാരിസ്റെര്‍ ആയ അമിത് റായി എന്ന ചെറുപ്പകാരന്‍ കല്‍കത്തയില്‍ നിന്ന് കുറച്ചു കാലം ഷില്ലോങ്ങിലെക് മാറി താമസിച്ചപോള്‍ അപ്രതീഷിതമായ് പരിചയപെട്ട ലാവണ്യ എന്ന അത്രത്തോളം തന്നെ ബുദ്ധി വൈഭവം പ്രകടിപിക്കുന്ന  യുവതിയും മായുള്ള പ്രണയമാണ് ഷേ ഷേര്‍ കബിതയുടെ ഇതിവൃത്തം .
         കഥാ കൃത്ത് തന്നെ ഒരു കഥാ പാത്രമാകുകയും കഥാ നായകന്‍ കഥാ കൃത്തിനെ നിശിതമായ് വിമര്‍ശിക്കുകയും ചെയുന്ന ഒരു സാഹചര്യം ടാഗോറിന്റെ രചന വൈഭവം പ്രകടിപിക്കുന്നു.നിവാരണ്‍ ചക്രവര്ത്തിയായ് മാറുന്ന കഥാ നായകന്റെ കവിത രചനയും അവയുടെ വ്യാഖ്യാനങ്ങളും മനോഹരം തന്നെ .
ജീവിത യഥാര്ത്യങ്ങളെ  മുറുകെ പിടിച് തങ്ങളിലുള്ള പരസ്പര പ്രണയം ഉപേക്ഷിച് അവര്‍ രണ്ടുപേരും അവരെ സ്നേഹിച്ച പൂര്‍വ കാല പ്രണയിതക്കളെ വിവാഹം കഴിക്കുന്നതാണ് പ്രമേയം. എന്നാല്‍ അവരുടെ പ്രണയം ബുദ്ധി പരമായോ കവിതപരമയോഉള്ള ആശയങ്ങളോട് തോന്നിയ അനുകമ്പയോ സ്നേഹമോ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്നുള്ള ഒളിച്ചു പൊക്കോ മറ്റോ ആയിരുന്നെന്നു വളരെ വൈകിയ്ന്കിലും അവര്‍ തിരിച്ചറിയുന്നു.
     കഥ കൃത്ത് ഒരു കവിയായിരുനതിനാല്‍ വളരെ മനോഹരവും ലളിതവും ആശയ സമ്പുഷ്ടവും പ്രണയം നിറഞ്ഞതുമായ ധാരാളം കവിതകള്‍ ഇടക്ക് വന്നു പൊയ്കൊണ്ടിരിക്കുന്നു .ടാഗോറിന്റെ കവിതകളുടെ അദ്ദേഹം തന്നെ തയാറാക്കിയ നിരൂപണം എന്ന് തന്നെ പറയാം.അതും ഇതിന്റെ ഒരു  പ്രത്യേകത ആണ്.എന്നാല്‍ ടാഗോറിന്റെ മാത്രമല്ല നിരവധി ഇംഗ്ലീഷ് കവികളും കവിതകളും അവരുടെ സംഭാഷണങ്ങളില്‍ വന്നു പോയ്കൊണ്ടിരുന്നു.
     ശില്ലോങ്ങിലെ തണുപ്പുള്ള അമിതിന്റെ കുടിലും ചാര് കസാലയും അകലെ നീലാകാശം നോക്കാന്‍   അവര്‍ പോകുന്ന കുന്നുകളും തടാകവും ചിറാപുഞ്ചിയും അങ്ങനെ ഒരിക്കലും മനസ്സില്‍ നിന്ന് മറയാത്ത ഒരുപാട് ദൃശ്യ നുഭുതി തന്നെ പകര്‍ന്നു നല്‍കുന്നു ഈ കവിത. ഒരിക്കലും വായനകാരനെ ബോറടിപിക്കുന്നുമില്ല.
ഇതിലെ ചില പ്രാധാന്യം അര്‍ഹികുന്ന വരികള്‍
*വിദ്യാഭ്യാസം വെറും കല്ലാണ് സംസ്കാരം അതിന്റെ പ്രകാശമാണ്
*ഈ ലോകത്ത് കാണാന്‍ കൊള്ളാവുന്ന എത്രയോ പേര്‍ ശരിയായ പ ശ് ചാതലതിന്റെ അഭാവത്തില്‍ ശ്രെ ധിക്കപെടാതെ പോകുന്നു.
* എന്റെ കണ്ണ് എപോളും ഘടികാര സൂചികളില്‍ ഉടക്ക്കി കിടകുകയയിരുനു അതുകൊണ്ട് അപുറ തുള്ളതൊന്നും എനിക്ക്  കാണാന്‍ പറ്റിയില്ല.
* ഹേ അജ ഞാതെ നിന്നെയറി യുന്നതിനു മുന്‍പേ എന്നില്‍ നിന്നൂര്‍ന്നു പോവുകയോ!
* ഒരാളുടെ ലോകം ചിരിയിലൂടെ ഭാരം കുറഞ്ഞത് ആകാനുള്ള കഴിവ് നിസ്സരമോന്നുമല്ല
*ഒരാളുടെ ചെവിക്ക് മാത്രം ഉദേശിച്ച നിധി പലരുടെയും ചെവികളിലൂടെ തെന്നി നീങ്ങുമ്പോള്‍ വില കുറഞ്ഞതായി പോകുമോ എന്ന ഭയം
*താങ്കളില്‍ നിന്ന് ഞാന്‍ നേടിയതൊക്കെ എനിക്ക് അമുല്യങ്ങളാണ്. എന്റെ മരണം വരെ അവ നിലനില്‍കും
* ഷാജഹാന്‍ താജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ദിവസം മുംതാസിന്റെ മരണത്തില്‍ സന്തോഷിചിരിക്കില്ലേ. തന്റെ സ്വപ്നത്തിനു അമരത്വം നേടാന്‍ അവളുടെ മരണം ആവശ്യമായിരുന്നു. മുംതാസിന്റെ മരണം അവളുടെ സ്നേഹത്തിന്റെ വരദാന മായിരുന്നു. താജില്‍ ഷാജഹാന്റെ ദുഖമല്ല സന്തോഷമാണ് മൂര്‍ത്തി ഭാവിചിറ്റ് ഉള്ളത്.
* എന്റെ പ്രജ്ഞയുടെ മധ്യത്തില്‍ നിശബ്ധയായി   നീയുണ്ടായിരുന്നു.നിന്നോട് എന്തെങ്കിലും പറയാന്‍ എനിക്ക് വെമ്പലയിരുനു. പക്ഷെ വാക്കുകലോകെ എവടെ പോയ്‌ ഒളിച്ചു.ഞാന്‍ കുത്തി യിരുന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
എനിക്ക് വാക്കുകള്‍ തരൂ, വാക്കുകള്‍ തരൂ .

*രണ്ടു പേരുടെ സംഗമം സുന്ദരമാകുനത് ആത്മ നിയന്ത്രണത്തിലാണ് . അലക്ഷ്യമായ്‌ സ്വീകരികുനത് അമൂല്യ മയതിന്റെ വില കുറക്കലാണ്

ഈ വായനയിലൂടെ എനിക്ക് ബംഗാളും ശി ല്ലോങ്ങും ഒക്കെ പരിചിതങ്ങളയി. അതിലേറെ ടാഗോര്‍ എന്ന നോവെലിസ്ടിനെയും.ഒരു കവി എന്ന നിലയില്‍ മാത്രമായിരുന്നു ഇതുവരെയും എന്റെ  ചിന്തകള്‍
നിങ്ങള്‍കും ഇത് ഇഷ്ടമാകും തീര്‍ച്ച. ഒരു അവസരം കിട്ടിയാല്‍ വിട്ടു കളയരുതേ............................

Friday, October 1, 2010

ഒരു കവിത

പ്രിയ സുഹൃത്തേ , നിനക്ക് ഞാന്‍ നല്‍കിയ പ്രണയമെന്നും അതുല്യമായ് നിന്നിടും 
അതുമതി !
ബാക്കിയുള്ള  കണികകള്‍ അപരര്‍ക്കായ് ഞാന്‍ നല്‍കും അലിവിനായ്
ഹൃദയമൂ റ്റുന്ന   ബിന്ദു ക്കാലാ   മവ!
പ്രിയ സുഹൃത്തേ , പിരിഞ്ഞു പോകാനിനി സമയമായി
വിട പറയട്ടെ ഞാന്‍ .......................

ഏത് എന്റെ കവിത ഒന്നുമല്ല കേട്ടോ
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രസസ്തമായ  അവസാന  കവിത  എന്ന  അര്‍ഥം  വരുന്ന 
ശേഷേര്‍ കബിത എന്ന നോവലിലെ അവസാന വരികള്‍ ആണ് .
വായിച്ച സമയമോ മനസികാവസ്തയോ എന്തോ എന്നെ  ഇതിലേക് ആകര്‍ഷിച്ചു .

പൂര്‍ണമായ  വായന ഇനി നടക്കാന്‍
പോകുന്നെ ഉളൂ എങ്കിലും    ...................


 അപ്രതീക്ഷിതമായ് കയില്‍ കിട്ടിയ ഈ നോവല്‍ വായിച്ചു തീര്കുകയാണ് എന്റെ അടുത്ത ഉദ്യമം
പക്ഷെ ഞാന്‍ അറിയാതെ എത്രയോ കാലം അത് എന്റെ കയില്‍ തന്നെ ഉണ്ടാരുന്നു
 ഹോ കഷ്ടം

Saturday, August 14, 2010

ഏകാന്തതയുടെ പ്രണയിനി

ഞാന്‍ ഏകാന്തതയെ  പ്രണയിക്കുന്നു. അറിയില്ല കാരണമെന്തെന്നു. ഞാന്‍ ഞാനറിയാതെ ഒത്തിരി മാറി പോകുന്നു. കുട്ടിക്കാലത്ത്   ഒരു സുഹൃത്ത് ഇല്ലാതെ മുന്നോട്ട് ഒരു step കൂടി  വെക്കാന്‍ മടിച്ച ഞാന്‍, കൌമാരക്കാലത്ത് സുഹൃത്തുകളാല്‍   വലയം ചെയ്ത് നടന്ന  ഞാന്‍, നല്ല സുഹൃത്തുകളുടെ അഭാവത്തിലാണോ ഏകാന്തതെയെ പ്രണയിച്ചത് എന്നും അറിയില്ല.
സംഗീതത്തിന്റെ പശ്ചാത്തലമുളള എന്റെ ഈ പ്രണയത്തിനു ഒരുപാട് കഥകള്‍ പറയാനുണ്ട്. നല്ല സുഹൃത്തുകളെല്ലാം തന്നെ ജീവിത വഴിയില്‍ വേര്‍പിരിഞ്ഞ  പോയെന്നുള്ള ഒരു കൊച്ചു പരിഭവം. ഉള്ളു തുറന്നൊന്നു സംസാരിക്കാന്‍, മനസിന്റെ പിരിമുറുക്കങ്ങളില്‍ കണ്ണീരൊപ്പാന്‍ ആരും കൂടെ ഇല്ലെന്നു ഒരു തോന്നല്‍. സത്യം പറഞ്ഞാല്‍ ഏകാന്തത ഈ വിഷമങ്ങള്‍ ഒക്കെ കൂട്ടാറെ   ഉള്ളു. അങ്ങനെയല്ലേ.
പിന്നെ കുറച്ചേറെ വിഷമങ്ങളും എഴുതി തീര്‍ക്കാറാണ് പതിവ്. ആരോടും പറയാനാകാതെ ആവുമ്പോള്‍ സ്വന്തമായി ആശ്വസിക്കാനുള്ള ഒരു കുറുക്കു വഴി.
നല്ലയൊരു സുഹൃത്തിന്റെ  അഭാവമാകാം എന്നെ വീണ്ടും എഴുത്തിന്റെയും ഏകാന്തതയുടെയും ലോകത്തില്‍ എത്തിച്ചത്. പക്ഷെ എനിക്കുമുണ്ട് നല്ല സുഹൃത്ത് ബന്ധങ്ങള്‍. പക്ഷെ പെണ്‍കുട്ടികളില്‍ പലരും വിവാഹ ജീവിതത്തിലേക്ക് കടന്നു, അവരുടെതായ തിരക്കുകളിലെക്കും. കുറ്റം പറയാനാകില്ലാലോ , കൂടെ താമസിക്കുംബോലോ  കാണും പോളോ ഉള്ള പോലത്തെ സ്നേഹവും സംസാരവും ഒക്കെ ഫോണ് ബന്ധങ്ങള്‍ക്ക് ഉറപ്പ് തരാനും  ആകില്ല.

കുറച്ചു നാളായി ഞാന്‍ ഒറ്റപെടലിന്റെ വഴിത്താരയിലാണ്.  ആരെങ്കിലും എന്നെ avoid  ചെയ്യുന്നതാണോ അതോ ഞാനായിട്ട് വഴി മാറി കൊടുക്കുന്നതാണോ എന്നും എനിക്കറിയില്ല.

എന്റെ പ്രണയം

 എനിക്ക് ആരോടും പ്രണയമില്ലെന്ന് കരുതരുത്
ഞാനും പ്രനയിചിറ്റ്  ഉണ്ട്. അത് സംഗീതത്തെയും പ്രകൃതി സൌന്ദര്യ്ത്തെയുംഒക്കെ ആണെന്ന് മാത്രം
സംഗീതത്തെ പറ്റി പറഞ്ഞാല്‍ നന്നായിട്ട് ഒന്ന് മൂളാന്‍ പോലും എനിക്ക് അറിയില്ല, പക്ഷെ കേള്‍ക്കാന്‍ വളരെ വളരെ ഇഷ്ടമാണ്.സത്യത്തില്‍ സംഗീതമില്ലാത്ത  ഒരൂ ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാന്‍ പോലും ആകില്ല.
പ്രകൃതിയെ പറ്റി പറയാനും എനിക്ക് 100 നാവാണ്. കടല്‍ കാണാന്‍ ഏറെ ഇഷ്ടം. പൂക്കളും കിളികളും മഞ്ഞും മഴയും ആകാശവും എല്ലാം എന്റെ പ്രിയപെട്ടവര്‍ ത്തന്നെ.
കടലിന്റെ നീലിമ എത്ര കണ്ടാലും എനിക്ക് മതിയാകില്ല.
ഒരിക്കല്‍ കന്യാകുമാരിയില്‍ പോയി- അവിടുത്തെ ത്രിവേണി സംഗമം അത്രക്ക് മനോഹരമാണ്. കണ്ടാലും കണ്ടാലും മതി വരില്ല.
സത്യത്തില്‍ കടലിന്റെ നിറം എന്താണ്- നീലയോ പച്ചയോ?? കന്യാകുമാരിയില്‍ പോയിട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ സംശയം ഉണ്ടാകും തീര്‍ച്ച
പൂക്കളുടെ നിറമാണോ ആകൃതിയാണോ എന്നെ ആകര്‍ഷിച്ചത് എന്ന് എനിക്കറിയില്ല.
പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ നമ്മള്‍ ഭാഗ്യം ചെയ്തവരാണ്.
കാരണം ഇത്രയേറെ ഭംഗി ഉള്ള കേരളമെന്ന കൊച്ചു സംസ്ഥാനം കാലാവസ്ഥ യിലും ഏറെ സുഖകരമാണ്
കിളികളുടെ പാട്ട് കേട്ട് ഉണരുന്ന ഒരു ഭാഗ്യവതിയാണ്‌ ഞാന്‍. ചൂളം വിളിക്കുന്ന പക്ഷിയും മനോഹരമായി പാട്ട് പാടുന്ന പക്ഷിയുമൊക്കെ എന്റെ ചുറ്റിലും ഞാന്‍ കാണുന്നു. എന്തിനേറെ ചീവിടുകളുടെ  കാതു അടപ്പിക്കുന്ന  ശബ്ദം പോലും എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നു. (ചീവിടുകളുടെ ഈ ശബ്ദം മനുഷ്യന്റെ കര്‍ണ്ണ പുടങ്ങളെ തകര്‍ക്കാന്‍ പോലും  കഴിയുമെന്ന് ഒരു റിപ്പോര്‍ട്ട്‌  ഉണ്ട് )
ഞാന്‍ ഇപ്പോള്‍ ഈ ഭുമിയില്‍ ഈ രാജ്യത്ത് ഈ കൊച്ചു കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ വല്ലാതെ സന്തോഷിക്കുന്നു.
പക്ഷെ എനിക്ക് എന്റെ കണ്ണ് തുറന്നു ചെവി നന്നായി കേട്ട് ഇവടെ എത്ര കാലം ജീവിക്കാന്‍ കഴിയും????

സൗഹൃദം

ഞാന്‍ ഏറെ വില കല്പിക്കുന ഒന്നാണ് സൗഹൃദം. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, ജാതിയോ മതമോ പ്രായമോ ഭാഷയോ ഒന്നും അതിനു ഒരു വിലങ്ങുതടിയല്ല. അത് ചിലപ്പോള്‍ വ്യത്യസ്ത മനസിന്റെ, സംസ്കാരത്തിന്റെ ഒക്കെ ഒത്തു ചേരല്‍ ആവാം. 
ഒരു സൗഹൃദം തുടങ്ങുമ്പോള്‍ നമ്മുക്ക് ഒരിക്കലും അത് എത്രകാലം സൂക്ഷിക്കാനാവും എന്ന് ഉറപ്പ് പറയാനാകില്ല. അവര്‍ തമ്മില്ലുള്ള മാനസിക ഐക്യത്തിന്റെ,  ഒത്തൊരുമയുടെ, സ്നേഹത്തിന്റെ ഒക്കെ ഒരു പ്രതീകമായി അത് എന്നും നിലനില്‍ക്കും.
സൗഹൃദം ഒരിക്കലും ഒരു വില പേശല്‍ ആവരുത്.
അത് രണ്ടു ഹൃദയങ്ങളുടെ ഒത്തു ചേരലാണ്. രണ്ടു പേര്‍ക്കും  അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം മനസിലാക്കാനും അഭിപ്രായങ്ങള്‍ തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം ആണ്.
ഒരാള്‍ പറയുന്നത് കേള്‍ക്കാനും വിലയിരുത്താനും കഴിയണം രണ്ടു പേരും നല്ല ശ്രോതക്കള്‍ ‍ ആവണം.
ആവശ്യം വരുമ്പോള്‍ ഉപദേശിക്കാനും സഹായിക്കാനുമൊക്കെ കഴിയണം
പരസ്പരം ഒരു understanding ഉണ്ടാവണം

ചില ഓണക്കാല ഓര്‍മകള്‍ അഥവാ ചിന്തകള്‍

ഞാന്‍ ഒരു ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. അതിനാലാവാം ഓണം  എനിക്ക്  ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതും
ഞങളുടെ ഗ്രാമത്തില്‍ ഓണത്തിന് ചേട്ടന്മാരെല്ലാം ചേര്‍ന്ന് രൂപികരിച്ചിട്ടുള്ള ക്ലബ്‌ വക നിറയെ പരിപാടികള്‍ നടത്തും. (ഇന്ന്  അവരില്‍ പലരും ജീവിതം കൂട്ടി മുട്ടിക്കാനുള്ള തത്രപാടിനിടയില്‍  മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു!!!)ഉറിയടി, സുന്ദരിക്ക് പൊട്ടു തൊടീല്‍ അങ്ങനെ രസകരമായ  വൈവിദ്യമുള്ള കളികള്‍ പിന്നെ രാത്രിയില്‍ നാടകം, ഗാനമേള അങ്ങനെയേ എന്തെങ്കിലും ഒകെ ഉണ്ടാവും.തിരുവോണ നാളില്‍ വീട്ടിലെത്താറുള്ള കസിന്‍സിനെയും കൊണ്ട് ഈ പരിപാടികള്‍ കാണാന്‍ പോവുക ഒരു രസമാണ്. അതിനു വളരെ ദൂരമൊന്നും പോവുകയും വേണ്ട. വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ഇത് നടത്തുന്നതും.ഉച്ചഭാഷിനിയുടെ ശബ്ദം കാരണം വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് തന്നെ കേള്‍ക്കാന്‍ പറ്റില്ലാരുന്നു.  ഉത്രാട ദിവസം വൈകിട്ട്  തുടങ്ങി തിരുവോണ ദിവസം ഇരുട്ടി വെളുക്കുവോളം ഇത് തന്നെ യായിരുന്നു. പക്ഷെ അതൊന്നും ഒരിക്കലും  ഒരു അസൌകര്യമായി തോന്നിയിരുന്നില്ല. തിരുവോണ ദിവസം കാലത്ത് എഴുനേറ്റ് പൂക്കളമൊരുക്കാന്‍ പൂവ് തേടി വീടിന്റെ പരിസരങ്ങളില്‍ അലഞ്ഞും തിരിഞ്ഞും നടക്കുമ്പോള്‍ ആ മൈക്കിലൂടെ ഞാന്‍ കേട്ട ഉത്രാട പൂനിലാവേ വാ എന്നാ യേശുദാസ് song  ഇപോള്‍ കേള്‍ക്കുമ്പോള്‍   അറിയാതെ  ഒരു നൊസ്റ്റാള്‍ജിയ ഉണരും.
തുമ്പപൂവിന്റെ നിര്‍മലത  യുള്ള ആ ഓണകാലമൊക്കെ നമുക്ക് എന്നെ നഷ്ടമായി.
ഇന്നത്തെ ഓണ ആഘോഷങ്ങള്‍ ഒകെ ടി വി  യുടെ മുന്നിലും കച്ചവട സംസ്കാരത്തിന്റെ  പ്രേലോഭാനങ്ങളിലും പെട്ട് നശിച്ചു തുടങ്ങിയിരിക്കുന്നു.ഉത്രാട ദിവസം വഴി അരികില്‍ വാഴയൊക്കെ വെട്ടിവെചു  അതില്‍ മരോട്ടി കായ കൊണ്ട് വിളക്ക്‌ ഒരുങ്ങി പടക്കം പൊട്ടിച് കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മാവേലിയെ കാത്തു നില്‍ക്കും. ആ ദീപങ്ങളുടെ പ്രഭയിലും ഐശ്വര്യത്തിലും ഏത് മാവേലിയും ആ വീട്ടിലേക്ക് ഒന്ന് കയറി പോകും.
പിന്നെ ഉഞ്ഞാല്‍  ആടിയും ഉപ്പേരി തിന്നും ഓക്കേ ഓണം ആഘോഷിച് തീര്‍ക്കും.
ഓണ വെയിലും ഓണ തുമ്പിയുമൊക്കെ  ഓണകാലത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഇന്ന് അവയെ ആരെങ്കിലും മൈന്‍ഡ് എങ്കിലും ചെയുനുണ്ടോ എന്ന് ആരറിയുന്നു
സെറ്റും മുണ്ടും  ഉടുത്ത് കാച്ചെണ്ണ മണമുള്ള മുടിയില്‍ മുല്ല പൂവും ചൂടി വരുന്ന മലയാളി പെണ്‍കുട്ടിയെ ഇന്ന് tv  യില്‍ അല്ലെങ്കില്‍  കോളേജ് ഓണം celebration  നു മാത്രമേ കാണാരുളൂ. അല്ലെ ??? ഞാന്‍ പറയുന്നത്  സത്യമല്ലേ???
നിലത്ത് പായിട്ട് തൂശനില വിരിച് അതില്‍ ഓണസദ്യ ഉണ്ണുന്ന മലയാളി അങ്ങ് വിദേശത്ത് മാത്രമേ കാണാറുള്ളൂ ഓണ സദ്യ തന്നെ  നോണ്‍വെജ് ആയി മാറിയിരിക്കുന്നു. പൂക്കളം ഒരുക്കലും തിരുവാതിരകളിയുമോകെ വെറും മത്സരങ്ങള്‍ മാത്രം.
കര്കിടകത്തില്‍  അത്തം ഉദിച്ച ഈ ദിവസം തന്നെ  എന്റെ ഓണകാല ഓര്‍മ്മകള്‍ ഇവിടെ പങ്ക് വെക്കാന്‍ കഴിഞ്ഞതില്‍ കുറച്ചു സന്തോഷം കുടി ഉണ്ട്
സത്യത്തില്‍ ഓണമെന്നത് സമ്പല്‍ സമൃതിയുടെ മാത്രമല്ല മനുഷ്യ മനസിലെ നന്മയുടെ കുടി പ്രതീകം ആണ്  സമ്പത്ത് സമൃദ്ധി ആക്കാനുള്ള  ഓട്ടത്തിനിടയില്‍ മനുഷ്യന്‍ നന്മ എന്ന വാക്കിനെ എന്നെ മറന്നു കഴിഞ്ഞിരിക്കുന്നു. സ്നേഹം എന്നതിനെ ആരും മനസിലാക്കുന്നില്ല പരസ്പരമുള്ള dedication , care ,belief  എന്നിവയാണ് ഒരു ബന്ധത്തിന്റെ ആധാരം. ഇത്‌ മൂന്നും ഒരേ വ്യക്തിയില്‍ ഒരുമിച്ച് കാണുക ഇന്നത്തെ ലോകത്തില്‍ തീരെ അസാധ്യം.പിന്നെങ്ങനെ മനുഷ്യ മനസ്സില്‍ നന്മ ഉണ്ടാവും.സന്തോഷത്തോടെ പ്രത്യാശയോടെ  കടന്നു വരുന്ന മാവേലി മന്നന്റെ  മനസിനെ വ്രെനപെടുതുന്ന  കാഴ്ചകളും ചിന്തകളുമൊക്കെയാണ്  ഇന്നത്തെ ലോകം. ഈ വക വിഷമങ്ങളൊക്കെ മറന്നു മാലോകരെല്ലാം ഒന്നായി ആഘോഷിക്കുന്ന ഒരു ഓണക്കാലത്തെ നമുക്ക് വരവേല്‍ക്കാം.
ഹാപ്പി ഓണം

Thursday, August 12, 2010

namaskaram

നമസ്കാരം
ഈ ഒരു നമസ്കാരത്തോടെ  ഞാന്‍ എന്റെ വലതു കൈ ഇവിടെ   ചലിപ്പിക്കുകയാണ്
ഞാന്‍ ബ്ലോഗിന്റെ ലോകത്തില്‍ ആദ്യമാണ്. അതുകൊണ്ട് ത്തന്നെ ഒരു ചെറിയ പരിഭ്രമമവും ഉണ്ട്. എന്ത് എഴുതണം എഴുതരുത് എന്നൊക്കെ ഒരു കണ്‍ഫ്യൂഷന്‍.
ഡയറി സ്ഥിരമായിട്ട് അല്ലെങ്കിലും കുറച്ചൊക്കെ എഴുതാറുള്ള ഒരു വ്യക്തിയെന്ന നിലയില്‍ ഇവിടെയും എനിക്ക് എന്തെങ്കിലുമൊക്കെ എഴുതാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ.