Saturday, October 23, 2010

Waiting for the Mahatma

         ശ്രി. R .K .നാരായണ്‍ എഴുതിയ മനോഹരമായ ഒരു മാല്‍ഗുഡി കഥ. മാല്‍ഗുഡി കഥകളുടെ പച്ചപ്പും സൗന്ദര്യവും ഒട്ടും ചോരാതെ ഒരു സാധാരണ യുവാവിന്റെ അപ്രതീക്ഷിതമായുള്ള സ്വാതന്ത്ര്യസമര പ്രവേശനവും അതിലേക് അയാളെ ആകര്‍ഷിച്ച പെണ്‍കുട്ടിയോടുള്ള അതിഗാഡമായസ്നേഹവുമാണ് ഇതിന്റെ കഥ. പേര് സൂചിപിക്കുനത് പോലെത്തനെ ഗാന്ധിജിയുമായി വളരെയദികം ബന്ധം ഈ കഥ വെച്ച് പുലര്‍ത്തുന്നു. അതിന്റെ ആരംഭം മുതല്‍ അവസാനം വരെ ആ ബന്ധം നൂലിഴ പോലും വിട്ടു പോകാതെ ഭംഗിയായിത്തനെ നെയ്തിരിക്കുന്നു ഈ കഥാകാരന്‍.
         ഈ പുസ്തകം  ഞാന്‍  തെരഞ്ഞെടുക്കാന്‍  കാരണമെന്തെന്  എനിക്ക്  അറിയില്ല . പുസ്തകത്തിന്റെ  പേര് പോലും പുറത്തു  കാണിക്കാതെ  bind ചെയ്ത്  സൂക്ഷിക്കുന്ന  ഒട്ടനവദി പുസ്തകങ്ങള്‍  ഉള്ള  public library യിലെ  ആളൊഴിഞ്ഞ  റാക്കില്‍ ഈ പുസ്തകം  അവരെന്തേ  bind ചെയാന്‍  മറന്നു  എന്ന  സംശയവും  ബാക്കി.നന്നായി !!! അല്ലെങ്കില്‍ ഇനിയുമെന്റെ കണ്ണില്‍ പെടാതെ  കടന്നുപോയെന്നെ . പിന്നെ  മഹാത്മാ  എന്ന  പേര് കണ്ട്‌  ഞാന്‍  അത്  select ചെയ്യാന്‍  തരമില്ല .കാരണം  എനിക്ക്  ഗാന്ധിജിയോട്  പണ്ടേ  ഒരല്‍പം  നിസ്സഹകരണ  മനോഭാവമാണുള്ളത്. എന്നാല്‍  ഈ book ലൂടെ എനിക്ക്  ഗാന്ധിജിയെ  പറ്റി  കുറച്ചു കൂടി  അറിയാന്‍  കഴിഞ്ഞുവെന്നു  സത്യസന്ധമായ്  പറയാം .
              എന്തെങ്കിലുമാകട്ടെ  എന്റെ  പ്രിയപ്പെട്ട  എഴുത്തുകാരനായ  RKN ന്റെ  view വിലൂടെങ്കിലും  ഗാന്ധിജിയെപറ്റി അറിയാന്‍  ശ്രെമിക്കാം  എന്ന്  മാത്രമേ  book തെരഞ്ഞെടുകുമ്പോള്‍  ഞാന്‍  ആലോചിച്ചുള്ളൂ.
          മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങളുമായി ജനങ്ങളെ ബോധവല്‍കരിക്കാന്‍  മാല്‍ഗുഡിയിലെതുന്നതും അതിന്റെ തുടര്‍ച്ചയായ് ചില സംഭവങ്ങളുമാണ് ഇതിന്റെ കഥാതന്തു. രാഷ്ട്ര പിതാവിനെ തന്നെ തന്റെ സാങ്കല്പിക ഗ്രാമത്തിലെതിക്കാനും സ്വാതന്ത്ര്യ സമരത്തിന്റെ  ചരിത്രത്തില്‍  കഥാപാത്രങ്ങളെ സന്ദര്ഭോജിതമായി അവതരിപ്പിക്കാനും യഥാര്‍ത്ഥത്തില്‍   നടന്ന   സംഭവങ്ങളുമായി  വളരെ  നല്ല രീതിയില്‍  correlate ചെയ്യുകയുമൊക്കെ  ചെയ്തിട്ടുണ്ട്  R.K.N. ഇന്ത്യക്ക്  സ്വാതന്ത്ര്യം  കിട്ടുന്നതിനു  തൊട്ടുമുന്‍പും  കിട്ടികഴിഞ്ഞുള്ള  കുറച്ചനാള്കളുമാണ്   കഥനടക്കുന്ന  സമയം . അതിനാല്‍  ഈ  രണ്ട്കാലയളവിലും  ഉള്ള  സാമൂഹിക  സാമുദായിക  പ്രശ്നങ്ങളും  പൌരബോധവും  ഒക്കെ  സമര്‍ത്ഥമായി  ഇതില്‍  അവതരിപ്പിച്ചിരിക്കുന്നു .
         ശ്രിറാം  എന്ന  ഇരുപതു കാരനായ  യുവാവ്‌ , അവനെ പറ്റി വേവലാതി പെടുകയും അവനു  ഉത്തരവാദിത്തം  ഏറ്റെടുക്കാന്‍  സമയമായെന്ന്  തോന്നിയപ്പോള്‍  അവന്റെ  പേരില്ലുള്ള പണത്തിനു  മേല്‍  സകല  അധികാരവും  കൈമാറിയ  അമ്മുമ്മ , ഭാരതി  എന്ന  ഗാന്ധി അനുയായിയായ യുവതി, പിന്നെ  കഥയിലുടനീളം  present ആയിട്ടുള്ള  ഗാന്ധിജി ഇവരൊക്കെയാണ്  പ്രധാന കഥാപാത്രങ്ങള്‍ .
          പുറം  ലോകവുമായി  യാതൊരുവിധ  ബന്ധവുമില്ലാതെ  വീടിന്റെ  ചട്ടകൂടുകള്‍ക്കുള്ളില്‍  തന്നെ ഒളിച്ചിരുന്ന്  ജീവിതം  വെറുതെ  കളഞ്ഞിരുന്ന  ശ്രിരാമിന്  ഭാരതിയോട്  തോന്നിയ   സ്നേഹം  അയാളെ  എങ്ങനെ സ്വാതന്ത്ര്യ സമരം വരെ  കൊണ്ടെത്തിച്ചു  എന്നത്  ഇതില്‍  വ്യക്തമായി  ചിത്രീകരിച്ചിരിക്കുന്നു . അമ്മുമ്മയുടെ  വ്യാകുലതകളില്‍ നിന്നും ഉപദേശങ്ങളില്‍  നിന്നും  രക്ഷപെടാനായി  ആഗ്രഹിച്ച  ശ്രിറാം  അവസാനം  ഗാന്ധിജിയുടെ  ഉപദേശങ്ങളുടെ  പ്രചാരകനായി  മാറി . ഭാരതിയോട്  അവനു   തോന്നിയ   സ്നേഹം   തുറന്നു   പറയാന്‍  മാത്രമല്ല  ഗാന്ധിജിയുടെ അനുവാദമില്ലാതെ  വിവാഹം  നടത്താന്‍  കഴിയില്ലെന്നുള്ള  അവളുടെ  വാക്കുകളോട്  അവസാനംവരെ  നീതി  പുലര്‍ത്താനും അയാള്‍ക്ക് കഴിഞ്ഞു.

            മാല്‍ഗുടിയില്‍ ഗാന്ധിജി  ഉണ്ടായിരുന്ന  ദിവസങ്ങളില്‍  അവരുടെ  കൂടെ  കുടിലുകളില്‍  താമസിക്കാനും  ഗാന്ധിജിയോടൊപ്പം  നടക്കാനും  ആശയങ്ങള്‍  പ്രചരിപ്പിക്കാനും  ചര്‍ക്കയില്‍  നൂല്‍നൂറ്റ്‌  സ്വന്തമായി  വസ്ത്രം  നെയ്യാനും   ഒക്കെ  ഈ  കഥാപത്രം  റെഡി  ആകുന്നു . ഗാന്ധിജിയുടെ  തിരിച്ചുപോക്കില്‍  അത്യന്തം  വ്യസനിക്കുനുമുണ്ട്  ശ്രിറാം . അതിനുശേഷം  ഒരു  ഉപേക്ഷിക്കപ്പെട്ട  ക്ഷേത്ര പരിസരത്ത്  താമസിച്ചു  ഗാന്ധിജിയുടെ  ആശയങ്ങള്‍  പ്രചരിപ്പിക്കുന്നു (quit india പ്രചാരണവും  അതില്‍ പെടുന്നു !!!!). ഭാരതി  ജയിലില്‍  പോയ  ശേഷം  പരിചയപെടുന്ന  തീവ്രവാദ  സ്വഭാവമുള്ള  ജഗദീഷ്  എന്ന  ഫോട്ടോഗ്രഫെര്‍   വഴി  സ്വാതന്ത്ര്യ  സമരത്തെ  പറ്റി  കൂടുതല്‍  അറിയുകയും  രാത്രികാലങ്ങളില്‍  പോസ്റ്റര്‍  വഴി  ആശയ  പ്രചരണം  നടത്തുകയും  ചെയ്യുന്നു .
          ഭാരതിയെ  കാണാനുള്ള  ആഗ്രഹം  കൊടുമ്പിരി  കൊണ്ടപോള്‍  രൂപമാറ്റം  വരുത്തി  അവളെ  കാണാന്‍  പോകുകയും  എന്നാല്‍  അമ്മുമ്മയുടെ   മരണത്തിന്റെ  രൂപത്തില്‍  ആ  യാത്ര  ജയിലില്‍  അവസാനിക്കുകയും  ചെയ്യുന്നു . എന്നാല്‍  ജയിലില്‍  അയാള്‍  ഒരു  സ്വാതന്ത്യസമര പ്രവര്‍ത്തകന്‍  എന്ന  നിലയില്‍  കണകാകപെട്ടില്ല.അതിനാല്‍  അയാള്‍ക്ക്  കള്ളനും  കൊലപാതകിക്കും  ഇടയില്‍   വളരെ  കാലം  കഴിഞ്ഞു കൂടേണ്ടി  വന്നു (സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനു ജയിലില്‍ നല്ല മതിപ്പും അധികാരികള്‍കിടയില്‍ importance ഉം ഉണ്ടായിരുന്നത്രേ..!!). ഇതിനിടയില്‍    ഇന്ത്യക്ക്   സ്വാതന്ത്ര്യവും  കിട്ടി . പക്ഷെ  ശ്രിരാമിന്  ജയിലില്‍  നിന്ന്  പുറത്തുവരാന്‍  പിന്നെയും  കാലങ്ങള്‍  കാത്തിരിക്കേണ്ടി  വന്നു . (ജയിലിലും   ഗാന്ധി തത്വങ്ങള്‍  പ്രച്ചരിപിക്കാന്‍  ഒരു പാഴ് ശ്രെമം ഒക്കെ  നടത്തുനുണ്ട്  കക്ഷി )
                ശ്രിരാമിന്റെ  ജയില്‍  വാസത്തിലൂടെ  ജയില്‍  ജീവിതത്തിന്റെ  ഒരു  clear picture കഥാകാരന്‍  അവതരിപിചിരിക്കുന്നു . വായിച്ചപോള്‍  ഞാനും  അവിടെ  കഴിഞ്ഞപോലെ  ഒരു  feeling. സ്വാതന്ത്ര്യത്തിനു  മുന്‍പുള്ള  ഭാരതത്തിന്റെയും  അതിലെ  മനുഷ്യരുടെ  ചിന്തകളുടെയും  മനോഹരമായ  ഒരു  ചിത്രം  ഈ  കഥയിലൂടെ  വെളിച്ചം  കാണുന്നു . R.K.N തന്റെ ഈ  ബൂക്കിലൂടെ  സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളും  നിസഹകരണ  പ്രസ്ഥാനവും  അതെല്ലാം  തന്നെ അന്നത്തെ  മനുഷ്യര്‍ക്കിടയില്‍  ഗാന്ധിജിയെ  പറ്റി  ഉണ്ടായിരുന്ന  ചിന്തകളുമൊക്കെ  വെളിപെടുതുന്നതയിരുന്ന്നു. കഥാകൃത്ത്   ഗാന്ധിജിയുടെ  ജീവിതം , ഭാരതത്തിനു  സ്വാതന്ത്ര്യം  കിട്ടിയതിനു  മുന്‍പും  പിന്‍പുമുള്ള  കാലം  എന്നിവയൊക്കെ  നന്നായി  study ചെയ്തിട്ട്  ഉണ്ട്. അതിനാലാവാം  ഗാന്ധിജിയെന്ന   യാഥാര്‍ത്യത്തെ  തന്റെ സാങ്കല്പിക  കഥയില്‍  സമര്‍ത്ഥമായി  അവതരിപ്പിക്കാന്‍  അദ്ദേഹത്തിന്  കഴിഞ്ഞത് . സാങ്കല്പികമായ  കഥയില്‍  പോലും  ഇന്ത്യയുടെ  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പ്രാധാന്യം  അര്‍ഹിക്കുന്ന  വര്‍ഷങ്ങളുടെ  അവസരോചിതമായ  ഉപയോഗവും ശ്രദ്ധ  ആകര്‍ഷിക്കുന്നു .
              ജയിലില്‍  നിന്ന്  പുറത്തുവന്ന ശ്രിറാം  ഭാരതിയെ  കണ്ട്മുട്ടി  ഗാന്ധിജിയോട്  നേരിട്ട്   അനുവാദം  ചോദിക്കുന്നതും  അവരുടെ  വിവാഹത്തിന്  പുരോഹിതനകാന്‍  അദ്ദേഹം  സമതിക്കുകയും  ചെയ്യുന്നു . എന്നാല്‍  കഥയുടെ  ഏറ്റവും  വികാര നിര്‍ഭരമായ  ഈ  സമയത്ത്  ഗാന്ധിജി  തന്നെ ഭാരതിയെ  തിരികെ  വിളിച്  നിങ്ങളുടെ  വിവാഹത്തില്‍  പങ്കെടുക്കാന്‍  കഴിയില്ലെന്ന്  തന്റെ മനസ്  പറയുന്നുവെന്നും  അതിനാല്‍  താന്‍  ഇല്ലെങ്കിലും  വിവാഹം  പിറ്റേ  ദിവസം  തന്നെ   മംഗളകരമായി  നടത്തണമെന്നും  ഉപദേശിക്കുന്നു . മനസില്ലാമനസോടെ  അവര്‍  സമതിക്കുന്നു . പറഞ്ഞതുപോലെ  തന്നെ ഈ  സംഭവത്തിന്‌  ശേഷം  ഗാന്ധിജി  പങ്കെടുക്കുന്ന  പ്രാര്‍ത്ഥനയില്‍  ശ്രിരാമും  ഭാരതിയും  പങ്കു ചേരുകയും  ഗാന്ധിജി  വെടി  കൊണ്ട്  മരണപെടുന്ന  ആ  ചരിത്ര  സംഭവത്തില്‍  അവര്‍  സാക്ഷികളകുകയും  ചെയ്യുന്നു .
 
                 ഇതിലെല്ലാമുപരി  ശ്രിരാമിന്റെയും  ഭാരതിയുടെയും  പ്രണയം  ഏവരെയും  ആകര്‍ഷിക്കുന്നു . ശ്രിരാമിന്റെ  ജീവിതലക്‌ഷ്യം  തന്നെ  ഭാരതിയെ  സ്വന്തമാക്കുക  എന്നതായിരുന്നു   അതിനു  വേണ്ടിയുള്ള  മാര്‍ഗം  സ്വാതന്ത്ര്യ സമരവും . അത്  വഴി ഭാരതിയുടെ  സ്നേഹം കൈക്കലകാന്‍  മാത്രമല്ല  രാജ്യത്തിന്‍റെ  സ്വാതന്ത്ര്യ  സമര  ചരിത്രത്തില്‍  ഭാഗമാകാനും  അയാള്‍ക്  സാധിച്ചു . ആരോ  പറഞ്ഞത്  പോലെ  A naive man's love and life with the Indian Freedom Struggle as the backdrop എന്നത്  ഈ കഥയെ  പറ്റിയുള്ള  വ്യക്തമായ  ഒരു നിര്‍വചനമാണ് . freedom struggle ല്‍  പങ്കെടുത്തത്  പോലെയോ  ആ കാലഘട്ടതിലെന്നോ  ജീവിച്ച  പോലെയോ  ഒരു തോന്നല്‍.വായിച് ദിനങ്ങള്‍  കഴിഞ്ഞിട്ടും  ആ ചിന്തകള്‍  മനസ്  വിട്ടു  പോകുന്നില്ല  കഥാകാരന്റെ  ഭാവനക്കും   എഴുതിയ  രീതിക്കും  100 മാര്‍ക്ക്  കൊടുത്തെ  മതിയാകൂ .അതുപോലെ തന്നെ ശ്രിരാമിനെ ഗാന്ധിജിയുടെ പൂര്‍ണമായ രീതിയില്ലുള്ള ഒരു അനുയായി കണകാക്കാന്‍ കഴിയില്ല. കാരണം ജഗദീഷ് എന്ന തീവ്രവാദിയോടും ശ്രിരാമിന് എളുപ്പത്തില്‍ തന്നെ കൂട്ട് കൂടാന്‍ കഴിയുന്നു. ഇതില്‍ നിന്നും സ്വാതന്ത്ര്യ  സമരമോ ഗാന്ധിജിയോ അല്ല ഭാരതിയെന്നുള്ള ലക്‌ഷ്യം മാത്രമാണ് ശ്രിരാമിന്റെ മുന്നില്‍ ഉണ്ടായിരുന്നത് എന്ന് നിസംശയം പറയാം.
                 English book ആയതിനാല്‍  ഇംഗ്ലീഷില്‍തന്നെ  എഴുതാമെന്നാണ്  ആദ്യം  കരുതിയത് . പക്ഷെ   മനസിലുള്ളത്  തുറന്നു പറയാന്‍  മാതൃഭാഷ  തന്നെ  നല്ലതെന്ന്  തിരിച്ചറിഞ്ഞപോള്‍  അത്  ഇങ്ങനെയൊക്കെയായി . പക്ഷെ  ഉദേശിച്ച   അത്ര  നന്നായിട്ട്  എഴുതാന്‍  കഴിഞ്ഞിട്ടില്ല  എന്നതാണ്  വാസ്തവം .
               ഷേഷേര്‍  കൊബിത  വായിച്ചപോള്‍  ടാഗോറും  അദേഹത്തെ  ചുറ്റി  പറ്റിയുള്ള  വിശേഷങ്ങളും  ദിവസവും  എനിക്ക്  കേള്‍വിയില്‍ വരുമായിരുന്നു (അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുമായിരുന്നു !!!! ) . അദ്ദേഹത്തിന്റെ 150 മത് ജന്മ  വാര്‍ഷികം  പ്രമാണിച്  sanskrithi express കേരളത്തില്‍  എത്തിയതും  ആ ഇടക്ക്‌ ആയിരുന്നു . അത് പോലെ ഈ book വായിച്ച  ശേഷം  രഘുപതി  രാഘവ  രാജാറാം  കേള്‍കാത്ത  ദിനങ്ങളില്ല .UDF സാരഥികളെ  നന്ദി .................അതുപോലെത്തനെ  എനിക്ക്  ഗാന്ധിജിയോട്  ഉണ്ടായിരുന്ന നിസഹകരണമോക്കെ  കുറച്ചു   മാറിയെന്നും  തോന്നുന്നു .
         ഈ കഥയിലെ  ഏറ്റവും  വികാര  നിര്‍ഭരമായ  സന്ദര്‍ഭം  ഇതിന്റെ  climax ആണ്  സാങ്കല്പികവും  യാഥാര്‍ത്യവും    സുന്ദരമായി   ഇഴുകി ചേര്‍ന്ന്  വായനകാരന്റെ  മനസിന്നെ  വളരെ ആഴത്തില്‍  സ്പര്‍ശിക്കുന്നു . അതുപോലെ  തന്നെ  Waiting for the Mahatma എന്ന title ഉം  ഒരു apt ആയിട്ടുള്ള  selection ആണെന്ന്  നിസംശയം  പറയാം  .
        book select ചെയ്യുമ്പോള്‍  ഞാന്‍  അതില്‍ ഇങ്ങനെയൊരു  പ്രണയ കഥയോ  ഗാന്ധിജിയുടെ ഇത്രയും  വലിയൊരു  ഇടപെടലോ  പ്രതീക്ഷിച്ചിരുന്നില്ല.RKN ന്റെ  ബുക്ക്‌  അല്ലേ  മോശമാവില്ല  എന്ന തോന്നല്‍  മാത്രമായിരുന്നു  അതിനു  പിന്നില്‍ . അതെന്നെ  രക്ഷിച്ചു . കഥ  വായിച്ചു  തുടങ്ങിയപോലും  ഗാന്ധിജിയുടെ റോള്‍  വന്നപോലും  ഒക്കെ രണ്ടാമതൊന്നു  കൂടി  ആലോചിച്ചു .ഇത്‌  സത്യത്തില്‍  നടന്നതാണോ  എന്ന് . പിന്നെ  ഇതുമൊരു  മാല്‍ഗുഡി  കഥയാണല്ലോ   എന്ന സത്യം  ഞാന്‍  മനസിലാക്കി.....

5 comments:

Ghost.......... said...

കൊള്ളാം എന്ന് പറഞ്ഞാല്‍ മതിയാവില്ല , മനോഹരമായിരിക്കുന്നു സാരംഗി , നര്‍മതിന്റെയ് നുറുങ്ങുകള്‍ ഇടയില്‍ ചേര്‍ത്തതും നന്നായിരിക്കുന്നു . ഇനിയും എഴുതു

Saarangi said...

നന്ദി.മാഷിന്റെ പുതിയ രചനകള്‍ ഒന്നും പുറത്തേക്ക്‌ വരാറായില്ലേ. ഒന്നും കാണാനില്ലാലോ

Ghost.......... said...

ഹി ഹി തല്ക്കാലം ഒന്നും എഴുതാന്‍ തോന്നണില്ല

Saarangi said...

ഹോ കഷ്ടം തന്നെ. വിഷയദാരിദ്ര്യം, സമയമില്ലായ്മ, മടി ഇതിലേതാണാവോ കാരണം.

Ghost.......... said...

വിഷയദാരിദ്ര്യം, സമയമില്ലായ്മ, മടി ഇതന്നെ കാരണം