Friday, October 29, 2010

ഇടത് ചൂണ്ടു വിരലിലെ മഷിപാട്

      സംശയികേണ്ട ഉദേശിച്ചത് അത് തന്നെ. ഈ വോട്ട് ഇടാന്‍ പോയതിന്റെ അടയാളമില്ലേ അത് തന്നെ. വോട്ട് ഇടണമെന്ന ആഗ്രഹം ലവലേശം കൂടി ഇല്ലാരുന്നു. പിന്നെ ജനാധിപത്യ രാജ്യത്തിലെ പൌരനല്ലേ(സോറി പൌരി !!!!)വോട്ടവകാശം വിനിയോഗിക്കണം എന്നൊക്കെയുള്ള ധാര്‍മിക ചിന്തകളില്‍ പെട്ടു ചെയ്തു പോയതാണ്.
     പോകാനുള്ള മറ്റൊരു കാരണം polling ബൂത്ത്‌ ആയിരുന്നു.എന്റെ ആദ്യത്തെ സ്കൂള്‍. നാലാം ക്ലാസ് വരെയുള്ള പഠനം, ഡാന്‍സ്, തയ്യല്‍ തുടങ്ങിയ extra curricular  activities, കുറെ നല്ല കൂട്ടുകാര്‍, ബോഗന്‍ വില്ലയുടെ മുള്ള് കൊണ്ട് ഉള്ള വിവിധ ഉപയോഗങ്ങള്‍, ചെമ്പോട്ടി കായ് പറിക്കാന്‍ അയല്‍പക്കത്തേക്ക് ഉള്ള  ഓട്ടം അങ്ങനെ കുറെ നല്ല ഓര്‍മ്മകള്‍. അവിടം വരെയുള്ള നടപ്പും ഒരു സുഖമാണ്. കാരണം ഇളം കാറ്റില്‍ ആടി ഉലയുന്ന വയലേലകളും വഴി അരികിലെ പുരാതനമായക്ഷേത്രവും ആള്‍ താമസമില്ലാത്ത പ്രേത ബാധയുണ്ടെന്നു പറഞ്ഞ പേടിപ്പിച്ച ഒരു വീടും പുരയിടവും ഒക്കെ കടന്നു വേണം ഈ സ്കൂളില്‍ എത്താന്‍.
    ഈ പ്രാവശ്യം അമ്മയോടോത്താണ് ആ വഴി നടന്നത്. സ്കൂള്‍ എത്തി,10 - 20 പേരുണ്ട് Q വില്‍. പോകുന്ന വഴിയാണ് സ്ഥാനാര്‍തികളുടെ പേരുകള്‍ മനസിലാക്കിയത്.എല്ലാവരും വീട്ടില്‍ വന്നു വോട്ട് ചോദിച്ചുവെങ്കിലും ഞാന്‍ ആര്‍ക്കു മുന്നിലും പ്രത്യക്ഷപെട്ടിരുന്നില്ല. രാഷ്ട്രീയ ചേരി തിരിവുകളില്‍ വലിയ താല്‍പര്യമില്ലെങ്കിലും രാഷ്ട്രീയം നോക്കാതെ കഴിവുള്ള ആളെ നോക്കി വോട്ട് ചെയ്യുകയാണ് പതിവ്.അത്യാവശ്യം informations collect ചെയ്തതില്‍ നിന്നും അല്‍പ സ്വല്പം തന്റേടവും ധൈര്യവു മൊക്കെ തോന്നിയ ആള്‍ക്കാരെ സെലക്ട്‌ ചെയ്തു വെച്ചു. പിന്നെ ഒരു പ്രശ്നം ഞങ്ങളുടെ വാര്‍ഡ് ഒരു വനിതാ സംവരണ വാര്‍ഡ് ആയിരുന്നു. ആയതിനാല്‍ രാഷ്ട്രീയ പരിചയമോ പൊതുജന സമ്പര്‍ക്കമോ ഇല്ലാത്ത സംവരണ നിയമങ്ങള്‍ മാത്രം പാലിച്ച സ്ഥാനാര്‍ഥികള്‍ ആയിരുന്നു മിക്കതും. പിന്നെ അതില്‍ അഡ്വക്കേറ്റ് എന്ന ലേബല്‍
ഉള്ള ആളെയും ഞാന്‍ സെലക്ട്‌ ചെയ്തിരുന്നു. കാരണം അവര്‍ക്കാവുമ്പോള്‍ അത്യാവശ്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെങ്കിലും അറിയാമല്ലോ എന്ന വിശ്വാസം.

     രാഷ്ട്രീയത്തില്‍ ഒരു ചെറിയ വലത് ചായ്‌വ് പ്രകടിപിക്കാരുള്ള ഞാന്‍ അതൊന്നും തന്നെ ചിന്തിക്കാതെ കാണാതെ പഠിച് പോയ പേരുകളില്‍ കുത്തി കൊടുത്തു. ഒന്നല്ല മൂന്നെണ്ണം. പിന്നെയാണ് അതില്‍ എന്റെ പാര്‍ട്ടി ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ മനസിലാക്കിയത്. ഹൃദയ വേദന ഉണ്ടായി എങ്കിലും എല്ലാം നല്ലതാവട്ടെ എന്ന് കരുതി സമാധാനിച്ചു.
   എല്ലാം കഴിഞ്ഞു. ഫല പ്രക്യാപനവും  വന്നു. ഞാന്‍ കുത്തിയതില്‍ ഒരാള്‍ മാത്രം രക്ഷപെട്ടു. വോട്ട് വെറുതെ ആയല്ലോ  എന്ന വിഷമം ഉണ്ടായെങ്കിലും എന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയത്തില്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു. (പിന്നെ ഈ വോട്ട് വേസ്റ്റ് ആകുന്ന പരിപാടി ആദ്യമല്ല. ജീവിതത്തില്‍ ആദ്യമായ് ചെയ്ത വോട്ടും നഷ്ടമായ് പോയതിന്റെ ഒരു background ഉം ഈയുള്ളവള്‍ക്ക് ഉണ്ടേ .......... ).
അടുത്ത വാര്‍ഡിലും ഇതേ രാഷ്ട്രീയ പാര്‍ട്ടി വിജയിച്ചു. വിജയിച്ച ആളുടെ ആഹ്ലാദ പ്രകടന യാത്ര പഴയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ന്റെ വീട്ടു പടിക്കലും  എത്തി. അവിടെ പ്രകടനം കുറച്ച അധിക നേരം നീണ്ടു. അത്രേ ഉള്ളൂ. അതില്‍ കുടുതല്‍ പ്രശ്നങ്ങള്‍ അവരും ഉണ്ടാക്കിയില്ല എന്നിട്ടെന്തായ് ഈ കാരണം പറഞ്ഞു പഴയ പ്രസിഡന്റിന്റെ ഗുണ്ടകള്‍ പുതിയ നേതാവിനെ യും കൂട്ടരെയും   തൂക്കിയെടുത്ത്  തല്ലി  അവശരാക്കി . ഈ വാര്‍ത്ത  എന്റെ ചെവിയിലുമെത്തി .വേണ്ടിയിരുന്നില്ല  ഈ തെരഞ്ഞെടുപ്പ്  എന്ന് പോലും  ഞാന്‍ ചിന്തിച്ചു .ഒരു പഞ്ച  വത്സരം  ആടി തകര്‍ത്ത  നടന്  ഒരു rest വേണ്ടേ . പുതിയ നടന്  ആടാന്‍  ഒരു stage വേണ്ടേ . ഇങ്ങനെ  ആള്‍ക്കാരെ തല്ലി  ചതക്കേണ്ട  കാര്യമുണ്ടോ ? പുതിയ യുവ  നേതാവിന്  എന്തെങ്കിലും  ചെയാന്‍  കഴിവുണ്ടോ  എന്ന് പഴയ പല്ല്  കൊഴിഞ്ഞ  സിംഹത്തിനു  ചിന്തിക്കാന്‍  കഴിയില്ലേ  ഇതെല്ലാം  കേട്ട്  ഓരോന്നാലോചിച്  ഇരുന്ന  എന്റെ ശ്രെദ്ധ  പതുകെ  എന്റെ ഇടത്  കൈയിലും  എത്തി. അപ്പോള്‍  മാഞ്ഞു  തുടങ്ങിയ ആ മഷിപാട് എന്നെ  നോക്കി ചിരിക്കുന്നുണ്ടാരുന്നു.

1 comment:

Ghost.......... said...

"ഒരു പഞ്ച വത്സരം ആടി തകര്‍ത്ത നടന് ഒരു rest വേണ്ടേ " .അവസാനം കലക്കി കേട്ടോ . കൊള്ളാം തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ .