Friday, October 8, 2010

ഷേഷേര്‍ കൊബിത

പഴയ പുസ്തകങ്ങള്‍ അടുക്കിയെടുക്കുന്നതിനിടയിലാണ് മാതൃഭുമി ഓണ പതിപ്പിന്റെ 2006  ലെ കോപ്പി എനിക്ക് ലഭിച്ചത്. കിട്ടുന്ന ബുക്കുകളൊന്നും തന്നെ വെറുതെ കളയാന്‍ ഭാവമില്ലാത്ത ഞാന്‍ തിരക്കേറെ ഉണ്ടായിരുന്നിട്ടും ഒരു ഭാരമാകുമെന്നും അറിഞ്ഞിട്ടും അത് വിട്ടു കളഞ്ഞില്ല. എന്റെ ഭാഗ്യം. അങ്ങനെയാണ് മനസിലാകാത്ത font  ല്‍എന്താണിത്  എന്നുള്ള എന്റെ അന്വേഷണത്തിന്റെ ഉത്തരമായിരുന്നു ഷേഷേര്‍ കൊബിത -അവസാനത്തെ കവിത എന്ന് അര്‍ഥം. മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ നിറയെ കവിതകള്‍ ഉള്‍കൊള്ളുന്ന ഒരു മനോഹര പ്രണയ നോവലിന്റെ ജയേന്ദ്രന്‍ തയാറാക്കിയ മലയാള വിവര്‍ത്തനം .
യഥാര്‍ത്ഥത്തില്‍ എന്റെ ശ്രെ ദ്ധ ആകര്‍ഷിച്ചത് നോവലിന്റെ അവസാനത്തെ കവിത ആയിരുന്നു. അതിലെ അവസാനത്തെ വരികള്‍ വായിച്ചപോള്‍ എവ്ടെയോ എന്തോ ഒരു വേദനയോ അതിനെക്കാള്‍ എന്തോ ഒരു അടുപ്പമോ feel ചെയ്തു. സാധാരണ കവിതകളോട് അത്ര അടുപ്പമില്ലാത്ത (മിക്കതും മനസിലാകാന്‍ ഉള്ള  പ്രയാസം കൊണ്ടാണ്!!! ) എന്റെ കണ്ണില്‍ അത്   എങ്ങനെ എത്തി പെട്ടു എന്നതും ദൈവ നിശ്ചയം.എന്റെ അപ്പോളത്തെ  മാനസികാവസ്ഥയില്‍ എന്നെ ഏറെ ആകര്ഷികുന്നതയിരുന്നു  ആ വരികള്‍. നോവലുകള്‍ വായിച് വല്യ പരിചയവും ഇല്ലയിരുന്നു. എന്നിട്ടും ടാഗോറിന്റെ ഈ നോവല്‍ വായിക്കാനും അതിനെ പറ്റി എന്തെങ്കിലും കുത്തി ക്കുറിക്കണ മെന്നൊക്കെ ആഗ്രഹിച്ചു.

ഏകദേശം ഒരാഴ്ചയെടുത്തു ഷേഷേര്‍ കൊബിത യെ പൂര്‍ണമാകാന്‍ സ്നേഹം വല്ലാതെ തോനിയത് കൊണ്ടാവും പിന്നെ ഞാന്‍ കാണുനതെല്ലാം ടാഗോര്‍ വിശേഷങ്ങള്‍ ആയിരുന്നു.
      അമിത്(മിത), ലാവണ്യ(വന്യാ), യോഗമായ(മാഷിമ )പിന്നെ ഇടകിടക്ക് വന്നു പോകുന്ന നിവാരണ്‍ ചക്രവര്‍ത്തി യും. അങ്ങനെ വളരെ കുറച്ച കഥാ  പാത്രങ്ങള്‍. ഇംഗ്ലീഷ് രീതികളോട് വല്ലാത്ത സ്നേഹം പുലര്‍ത്തുന്ന, വീട്ടുകാരോട് തീരെ അടുപ്പം കാണിക്കാത്ത, കര്‍ക്കശ ക്കാരനായ , ഉയര്‍ന്ന ബൌദ്ധികത പ്രകടിപിക്കുന്ന കഥാ കൃത്തായ ടാഗോറിനെ വളരെയദികം  വിമര്‍ശിക്കുന്ന ബാരിസ്റെര്‍ ആയ അമിത് റായി എന്ന ചെറുപ്പകാരന്‍ കല്‍കത്തയില്‍ നിന്ന് കുറച്ചു കാലം ഷില്ലോങ്ങിലെക് മാറി താമസിച്ചപോള്‍ അപ്രതീഷിതമായ് പരിചയപെട്ട ലാവണ്യ എന്ന അത്രത്തോളം തന്നെ ബുദ്ധി വൈഭവം പ്രകടിപിക്കുന്ന  യുവതിയും മായുള്ള പ്രണയമാണ് ഷേ ഷേര്‍ കബിതയുടെ ഇതിവൃത്തം .
         കഥാ കൃത്ത് തന്നെ ഒരു കഥാ പാത്രമാകുകയും കഥാ നായകന്‍ കഥാ കൃത്തിനെ നിശിതമായ് വിമര്‍ശിക്കുകയും ചെയുന്ന ഒരു സാഹചര്യം ടാഗോറിന്റെ രചന വൈഭവം പ്രകടിപിക്കുന്നു.നിവാരണ്‍ ചക്രവര്ത്തിയായ് മാറുന്ന കഥാ നായകന്റെ കവിത രചനയും അവയുടെ വ്യാഖ്യാനങ്ങളും മനോഹരം തന്നെ .
ജീവിത യഥാര്ത്യങ്ങളെ  മുറുകെ പിടിച് തങ്ങളിലുള്ള പരസ്പര പ്രണയം ഉപേക്ഷിച് അവര്‍ രണ്ടുപേരും അവരെ സ്നേഹിച്ച പൂര്‍വ കാല പ്രണയിതക്കളെ വിവാഹം കഴിക്കുന്നതാണ് പ്രമേയം. എന്നാല്‍ അവരുടെ പ്രണയം ബുദ്ധി പരമായോ കവിതപരമയോഉള്ള ആശയങ്ങളോട് തോന്നിയ അനുകമ്പയോ സ്നേഹമോ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്നുള്ള ഒളിച്ചു പൊക്കോ മറ്റോ ആയിരുന്നെന്നു വളരെ വൈകിയ്ന്കിലും അവര്‍ തിരിച്ചറിയുന്നു.
     കഥ കൃത്ത് ഒരു കവിയായിരുനതിനാല്‍ വളരെ മനോഹരവും ലളിതവും ആശയ സമ്പുഷ്ടവും പ്രണയം നിറഞ്ഞതുമായ ധാരാളം കവിതകള്‍ ഇടക്ക് വന്നു പൊയ്കൊണ്ടിരിക്കുന്നു .ടാഗോറിന്റെ കവിതകളുടെ അദ്ദേഹം തന്നെ തയാറാക്കിയ നിരൂപണം എന്ന് തന്നെ പറയാം.അതും ഇതിന്റെ ഒരു  പ്രത്യേകത ആണ്.എന്നാല്‍ ടാഗോറിന്റെ മാത്രമല്ല നിരവധി ഇംഗ്ലീഷ് കവികളും കവിതകളും അവരുടെ സംഭാഷണങ്ങളില്‍ വന്നു പോയ്കൊണ്ടിരുന്നു.
     ശില്ലോങ്ങിലെ തണുപ്പുള്ള അമിതിന്റെ കുടിലും ചാര് കസാലയും അകലെ നീലാകാശം നോക്കാന്‍   അവര്‍ പോകുന്ന കുന്നുകളും തടാകവും ചിറാപുഞ്ചിയും അങ്ങനെ ഒരിക്കലും മനസ്സില്‍ നിന്ന് മറയാത്ത ഒരുപാട് ദൃശ്യ നുഭുതി തന്നെ പകര്‍ന്നു നല്‍കുന്നു ഈ കവിത. ഒരിക്കലും വായനകാരനെ ബോറടിപിക്കുന്നുമില്ല.
ഇതിലെ ചില പ്രാധാന്യം അര്‍ഹികുന്ന വരികള്‍
*വിദ്യാഭ്യാസം വെറും കല്ലാണ് സംസ്കാരം അതിന്റെ പ്രകാശമാണ്
*ഈ ലോകത്ത് കാണാന്‍ കൊള്ളാവുന്ന എത്രയോ പേര്‍ ശരിയായ പ ശ് ചാതലതിന്റെ അഭാവത്തില്‍ ശ്രെ ധിക്കപെടാതെ പോകുന്നു.
* എന്റെ കണ്ണ് എപോളും ഘടികാര സൂചികളില്‍ ഉടക്ക്കി കിടകുകയയിരുനു അതുകൊണ്ട് അപുറ തുള്ളതൊന്നും എനിക്ക്  കാണാന്‍ പറ്റിയില്ല.
* ഹേ അജ ഞാതെ നിന്നെയറി യുന്നതിനു മുന്‍പേ എന്നില്‍ നിന്നൂര്‍ന്നു പോവുകയോ!
* ഒരാളുടെ ലോകം ചിരിയിലൂടെ ഭാരം കുറഞ്ഞത് ആകാനുള്ള കഴിവ് നിസ്സരമോന്നുമല്ല
*ഒരാളുടെ ചെവിക്ക് മാത്രം ഉദേശിച്ച നിധി പലരുടെയും ചെവികളിലൂടെ തെന്നി നീങ്ങുമ്പോള്‍ വില കുറഞ്ഞതായി പോകുമോ എന്ന ഭയം
*താങ്കളില്‍ നിന്ന് ഞാന്‍ നേടിയതൊക്കെ എനിക്ക് അമുല്യങ്ങളാണ്. എന്റെ മരണം വരെ അവ നിലനില്‍കും
* ഷാജഹാന്‍ താജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ദിവസം മുംതാസിന്റെ മരണത്തില്‍ സന്തോഷിചിരിക്കില്ലേ. തന്റെ സ്വപ്നത്തിനു അമരത്വം നേടാന്‍ അവളുടെ മരണം ആവശ്യമായിരുന്നു. മുംതാസിന്റെ മരണം അവളുടെ സ്നേഹത്തിന്റെ വരദാന മായിരുന്നു. താജില്‍ ഷാജഹാന്റെ ദുഖമല്ല സന്തോഷമാണ് മൂര്‍ത്തി ഭാവിചിറ്റ് ഉള്ളത്.
* എന്റെ പ്രജ്ഞയുടെ മധ്യത്തില്‍ നിശബ്ധയായി   നീയുണ്ടായിരുന്നു.നിന്നോട് എന്തെങ്കിലും പറയാന്‍ എനിക്ക് വെമ്പലയിരുനു. പക്ഷെ വാക്കുകലോകെ എവടെ പോയ്‌ ഒളിച്ചു.ഞാന്‍ കുത്തി യിരുന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
എനിക്ക് വാക്കുകള്‍ തരൂ, വാക്കുകള്‍ തരൂ .

*രണ്ടു പേരുടെ സംഗമം സുന്ദരമാകുനത് ആത്മ നിയന്ത്രണത്തിലാണ് . അലക്ഷ്യമായ്‌ സ്വീകരികുനത് അമൂല്യ മയതിന്റെ വില കുറക്കലാണ്

ഈ വായനയിലൂടെ എനിക്ക് ബംഗാളും ശി ല്ലോങ്ങും ഒക്കെ പരിചിതങ്ങളയി. അതിലേറെ ടാഗോര്‍ എന്ന നോവെലിസ്ടിനെയും.ഒരു കവി എന്ന നിലയില്‍ മാത്രമായിരുന്നു ഇതുവരെയും എന്റെ  ചിന്തകള്‍
നിങ്ങള്‍കും ഇത് ഇഷ്ടമാകും തീര്‍ച്ച. ഒരു അവസരം കിട്ടിയാല്‍ വിട്ടു കളയരുതേ............................

5 comments:

Ghost.......... said...
This comment has been removed by the author.
Ghost.......... said...

ഹൊ മാഷേ നല്ല റിവ്യൂ , വായനയുടെ രസം കളയാതെ പ്രേക്ഷകരെ കൊതിപ്പിച്ചു കളഞ്ഞല്ലോ , ടാഗോര്‍ എന്റെ favourite എഴുത്തുകാരനാണ് , പിന്നേ ഈ reviewing പയറ്റി നോക്കാന്‍ പറ്റിയ ഏരിയ ആണ് . റിവ്യൂ എനിക്ക് ഇഷ്ടായി വളരെ നന്ദി .

Saarangi said...

നന്ദി, വാക്കുകള്‍ ആത്മര്‍തയോടെ എങ്കില്‍. അതിനെ ഒരു റിവ്യൂ ആയിട്ടോനും കരുതേണ്ട.എന്റെ അഭിപ്രായം എഴുതിയെന്നെ ഉള്ളൂ.ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംരഭം.താങ്കളുടെ പ്രചോദനവും ഉണ്ടായിരുന്നു എന്നും പറയാം...

Ghost.......... said...

വാക്കുകള്‍ ആത്മാര്‍ഥതയോട് തന്നാ പറഞ്ഞത് . റിവ്യൂ എന്നത് വളരേ delicate ആയ ഒരു പരിപാടി ആണ് അതിനോട് താന്‍ നൂറു ശതമാനം നീതി പുലര്‍ത്തി എന്ന് തോന്നി .

Saarangi said...

പരിഭവിക്കേണ്ട സുഹൃത്തേ, കളിയാക്കിയതല്ല എന്ന ഉറപ്പിന്നു വേണ്ടി ചോദിച്ചതാണ്.ക്ഷമിക്കണം. പ്രോത്സാഹനത്തിനു നന്ദി