Tuesday, October 26, 2010

ഒരു അനുഭവ കഥ

         എന്താണ് സംഭവിച്ചതെന് അറിയാതെ കുറച്ച നിമിഷങ്ങള്‍ കടന്നു പോയി. പിന്നെയാണ് എനിക്ക് മനസിലായത് എന്റെ പേഴ്സ് നഷ്ടപെട്ടിരിക്കുന്നു. ബസില്‍ നിന്നിറങ്ങി ഭൂമിയില്‍ കാല്‍ വെച്ച നിമിഷം എനിക്ക് ആ യാതാര്‍ത്ഥ്യം മനസിലായി. ബാഗിന്റെ ഭാരമില്ലായ്മ ആയിരുന്നു കാരണം. തിരിഞ്ഞു നോക്കുമ്പോലെക്കും ബസ്‌ ഒരു പൊട്ടു പോലെ മറഞ്ഞിരുന്നു.
      സാരമില്ല പൈസയല്ലേ പോയുള്ളൂ എന്ന് കരുതി സമാധാനികുംബോലാണ് ATM  കാര്‍ഡും ലൈബ്രറി കാര്‍ഡും  പിന്നെ ഒരുപാട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ചില coins ഉം parents ന്റെ വളരെ പഴയ ഫോട്ടോസും ഉണ്ടായിരുന്ന പേഴ്സ്  ഉം  നഷ്ടപെട്ടുവെന്നു ഞാന്‍ മനസിലാക്കിയത്.
             ഭാഗ്യം മൊബൈല്‍ ഫോണ്‍ ബാഗില്‍ തന്നെയുണ്ട്. ബോധം തിരികെ വന്ന നിമിഷം ഫോണ്‍ എടുത്ത് വീട്ടില്‍ വിവരം അറിയിച്ചു. അവരുടെ നിര്‍ബന്ധ  പ്രകാരം തൊട്ടടുത് തന്നെയുള്ള പോലീസു സ്റ്റേഷനില്‍ കയറി ഒരു പരാതിയും കൊടുത്തു.(ജീവിതത്തില്‍ ആദ്യമായി അവിടെയും ഞാന്‍ കയറി ) ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന ഉറപ്പോടെ.
        എന്നാല്‍ ഇതൊന്നും തന്നെ എന്നെ ഒരു വിധത്തിലും ബാധിച്ചില്ല. ബാഗില്‍ അവശേഷിച്ച 100 രൂപയില്‍ തിരികെ വീടെത്താമല്ലോ എന്ന  സമാധാനമായിരുന്നു എനിക്ക്.എന്നാല്‍ അകാരണമായ ഒരു ഭയം എന്നെ പിന്‍തുടര്‍ന്നു. ലൈബ്രറിയില്‍ ബുക്ക്‌ select  ചെയ്യുമ്പോളും തിരികെ യാത്ര ചെയ്തപോലുമൊക്കെ അതെന്നെ വല്ലാതെ അലട്ടി. ഞാന്‍ പോലുമറിയാതെ എന്റെ ബാഗ് തുറന്നു പേഴ്സ് എടുക്കുന്ന ആ രംഗം ഞാന്‍ തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചു.
            അറിയില്ല. പാവം.ഏതോ ആവശ്യക്കാര്‍ ആണല്ലോ എടുത്തത്‌. സാരമില്ല എന്ന് കരുതി സമാധാനിചിരിക്കുംബോലാണ് അത് ആരെങ്കിലും ഇപ്പൊള്‍ തന്നെ കുടിച്ചു തീര്‍ത്തു കാണുമെന്ന അച്ഛന്റെ കമന്റ്‌. അതെന്നെ ചിന്തിപ്പിച്ചു. സ്ത്രീകളാണ് എടുത്തതെന് എനിക്ക് ഉറപായിരുന്നു. എങ്കില്‍ പോലും അത് വീട്ടിലെ പുരുഷന് വേണ്ടിയാവുമെന്നൊക്കെ പറഞ്ഞു ഒരു ചര്‍ച്ച തന്നെ നടന്നു. അയല്‍കാരും കൂടെ കൂടി.
         കണ്ണുമടച് ആരെയും വിശ്വസിക്കുകയില്ലെങ്കിലും  എന്റെ കണ്ണിനു ബോധ്യമാവാതെ ഞാന്‍ ആരെയും കള്ളനോ കുറ്റവാളിയൊ ആക്കുമായിരുന്നില്ല അഥവാ അങ്ങനെ ചിന്തിച്ചാല്‍ ആ കുറ്റം ചെയ്ത ആളുടെ point of view വില്‍ കൂടി ചിന്തിച് ആ പ്രശ്നം ഞാന്‍ തന്നെ പരിഹരിക്കാരുമുണ്ട്  (എന്റെ മനസിലെങ്കിലും!!! )

      അങ്ങനെ പരിഹരിക്കാവുന്ന ഒരു നഷ്ടമായി മാത്രം ഞാന്‍ ഇതിനെ കണക്കകിയേനെ. പക്ഷെ ഈ അനുഭവം എനിക്കെന്റെ ആത്മ വിശ്വാസം നഷ്ടപെടുത്തിയ പോലെ. ഒരു പാട് കാതങ്ങള്‍ ആരും തുണയില്ലാതെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ (വര്‍ഷങ്ങള്‍ക്ക് മുന്‍പ് )റെയില്‍വേ സ്റ്റേഷനില്‍ വെച് പരിചയപെട്ട വൈദികന്‍ പറഞ്ഞ പോലെ ചെറുപ്രായത്തിലെ ഒരുപാട് യാത്രകളും ലോക പരിചയവും ഉള്ള കുട്ടി എന്ന് (ഈ ഞാനേ !!!) അദ്ദേഹം ഒരുപാട് പ്രശംസിക്കുകയും ചെയ്തിരുന്നു. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. ഇങ്ങനെയൊരു അനുഭവം ആദ്യമായിടാണ്. സാരമില്ല ചുറ്റുപാട്കളെ പറ്റി കുറെകൂടി ബോധവതിയാകാന്‍ അതെന്നെ സഹായിക്കുമായിരിക്കും അല്ലേ.പക്ഷെ തിരിച് വീടിലേക്കുള്ള ഒരു മണിക്കൂര്‍  കൂടി എടുക്കാത്ത യാത്ര എന്നെ വല്ലാതെ പേടിപിച്ചു. അടുത്ത്‌ നില്‍ക്കുന്നവരെ കൂടി വിശ്വസിക്കാന്‍ കഴിയാതെ (ബാഗില്‍ ആകെ ഒരു 100 ന്റെ നോട്ടെ  ഉള്ളൂ അതും കൂടി പോയാല്‍ പിന്നെ പറയണ്ടല്ലോ )
      College junction   ലെ Lakshmi bakers ലെ ഷേക്കോ ഫ്രൂട്ട് സാലടോ കഴിക്കണമെന്നുള്ള എന്റെ അടങ്ങാത്ത ആഗ്രഹവും അതോടെ ഗോവിന്ദയായെന്നു പറഞ്ഞാല്‍ മതിയല്ലോ. എത്രയും വേഗം വീട്ടിലെത്തുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. സത്യം പറയാമല്ലോ ഞാന്‍ വല്ലാതെ ഭയന്ന് പോയിരുന്നു.

2 comments:

Ghost.......... said...

"പാവം.ഏതോ ആവശ്യക്കാര്‍ ആണല്ലോ എടുത്തത്‌. സാരമില്ല"

താനാളു കൊള്ളാലോ എന്താ വിനയം , അങ്ങനാച്ചാല്‍ ഈ വഴി വരുകയാണെങ്കില്‍ അറിയുക്കുക , സംശയം വേണ്ട , പേഴ്സ് അടിച്ചു മാറ്റാനാ

Saarangi said...

ഓ. അത് ഏത് വഴി ആണെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. സംശയികേണ്ട മാറി നടക്കാന്‍ തന്നെയാ മാഷേ..............