Monday, October 18, 2010

ഞാന്‍ വന്ന വഴി

              സമകാലിക പ്രശ്നങ്ങളോട് സംവദിക്കാനോ  വിമര്‍ശിക്കാനോ  ഉള്ള താല്പര്യമോ സാഹിത്യത്തില്‍ എന്തെങ്കിലുമൊക്കെ തട്ടി വിടാമെന്ന ആത്മ വിശ്വാസമോ അല്ല എന്നെ ഇവിടെ എത്തിച്ചത്.എന്റെ  ഡയറി ക്കുറിപ്പുകള്‍ പോലെ   എന്തെകിലും എഴുതാനോ അതിലും ഉപരി മറ്റ് നല്ല ബ്ലോഗുകള്‍ വായിക്കാനോ മാത്രമാണ് എന്റെ ഇവിടേക്കുള്ള വരവിന്റെ ഉദേശ്യം.ഞാന്‍ എഴുതുനത്  ആരും കാണണമെന്ന നിര്‍ബധവും എനിക്ക് ഇല്ലാരുന്നു.
           സത്യത്തില്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പാണ്‌ ഞാന്‍ ഡയറി എഴുത്ത് നിര്‍ത്തിയത്. പിന്നെ ഏകദേശം  ഒരു വര്‍ഷം മുന്‍പ് വീണ്ടും തുടങ്ങി.  എല്ലാ ദിവസവും എഴുതിയിരുന്നുമില്ല.അതും കഴിഞ്ഞ കാലങ്ങളില്‍ എന്നോ ഒരിക്കല്‍ പ്രിയപ്പെട്ട കൂട്ടുകാരി സമ്മാനിച്ച ഒരു ഡയറിയില്‍ .അതില്‍ ചില തീയതികളില്‍ മാത്രം ഞാന്‍ എന്തെകെയോ കുത്തി കുറിചിരുന്നുമുണ്ട് . ചില സന്തോഷങ്ങള്‍, ചില വിഷമങ്ങള്‍ അങ്ങനെ വളരെ കുറഞ്ഞ വാചകങ്ങളില്‍ എന്തെങ്കിലും. ഡയറി എഴുതാന്‍ എനിക്ക് നല്ല ഇഷ്ടമാണ്. മനസ് പെട്ടെന്ന് ഫ്രീ ആകും. ഒരു നല്ല സുഹൃത്തിനോട് എല്ലാം തുറന്നു പറയുന്ന പോലെ. പക്ഷെ അത് ആരെങ്കിലും വായികുന്നത്  എനിക്ക് ഇഷ്ടമല്ല.പേടിയുമാണ്. അതിനാല്‍ എന്റെ പഴയ ഡയറികള്‍ മിക്കതും അഗ്നിക്കിരയായി. അതിനാല്‍ പുതുതായി ഡയറി എഴുതാന്‍ എടുത്തപോലും ഈ ഭയം ഉണ്ടായിരുന്നതിനാല്‍ കുറെ പേജുകള്‍ എനിക്കിഷ്ടമുള്ള കുറെ quotes ഉം കവിതകളും പിന്നെ ചില ഗാന ങ്ങളിലെ എനിക്കിഷ്ടപെട്ട വരികളും ഒക്കെ എഴുതി ക്കൂട്ടി. പതിയെ പ്രകൃതിയെയും സംഗീതത്തെയും പൂക്കളെയും  കടലിനെയും ആകാശത്തെയും  അങ്ങനെ എന്റെ കുറെ ഇഷ്ടങ്ങളെ ഒക്കെ വര്‍ണന നടത്തി.പതുകെ പതുകെ ഞാനും ഡയറി എഴുതി തുടങ്ങി. പിന്നെ എനിക്ക് അതൊരു ആശ്വാസമായി. എഴുത്തിന്റെ ലോകത്തില്‍ രാത്രിയുടെ അന്ത്യ യാമങ്ങള്‍ ഒക്കെ എനിക്ക് പരിചിതങ്ങളായി. വളരെ പതുക്കെയാണ് ഞാന്‍ ആ ദുരന്ത സത്യം തിരിച്ചറിഞ്ഞത് എന്റെ ഡയറി യുടെ പേജുകള്‍ എണ്ണപെട്ടു  എന്നത്  . കാരണം എഴുതുമ്പോള്‍  പേജിന്റെ   എണ്ണമോ  വിസ്തരമോ എന്നെ  ബാധിച്ചിരുന്നില്ല.അതിനാല്‍ ഏകദേശം അഞ്ചു  മാസങ്ങള്‍  കൊണ്ട്  എന്റെ ഡയറി finished. ഞാന്‍ ലക്ഷ്മിയെന്നു പേരിട്ട , ആന്‍ ഫ്രാങ്ക്നു  കിറ്റി  എന്നപോല്‍  സൂക്ഷിക്കുമെന്ന്  ഞാന്‍ ഉറച്ചു  വിശ്വസിച്ച  എന്റെ ഡയറിയില്‍ (എപ്പോളാണോ ഇനി  അത് അഗ്നിക്ക്  ഇരയാവുന്നത്  ആവോ  !!!but ആവും .തീര്‍ച്ച) എനിക്കിനി എഴുതാന്‍ കഴിയില്ലെന്ന  യാതാര്‍ത്യത്തെ  ഞാന്‍ മനസിലാകിയത് .
            ഇനിയെന്ത്  എന്ന്  ആലോചിക്കുമ്പോലാണ്  blog ന്റെ  ഈ ലോകം എങ്ങനെയോ എനിക്ക് മുന്നില്‍  അനാവൃതമായത്. ആദ്യമൊക്കെ  വെറും  വായന  മാത്രം. പിന്നെ പ്രതികരിക്കാതിരിക്കാന്‍ ആവില്ല  എന്ന് എനിക്ക് ഉറപ്പ്  തോന്നിയ  ചില blog കളോട്  അഭിപ്രായ  പ്രകടനം  നടത്തി. അപോലും  സ്വന്തമായി  എഴുതി പബ്ലിഷ്  ചെയാനുള്ള  ധൈര്യമില്ലരുനു . പിന്നെ എപോളോ വായില്‍  തോന്നിയ  പൊട്ട താരങ്ങളൊക്കെ എഴുതി തുടങ്ങി അവസാനം  ടാഗോറിന്റെ  സാഹിത്യത്തെ  പറ്റി  വരെ എഴുതിയിരിക്കുന്നു  ഈ  ഞാന്‍ ...........
            വായിക്കുന്ന    പുസ്തകങ്ങളുടെ    നമ്മള്‍   തന്നെ തയാറാക്കിയ   ഒരു അവലോകനം   നല്ലതാണെന്ന   ചിന്ത  അവയെ  പറ്റി  എന്റെ മനസ്സില്‍  തോന്നിയ  ആശയങ്ങള്‍  blog ല്‍  എഴുതാന്‍ എന്നെ  പ്രേരിപ്പിച്ചു. പിന്നൊരിക്കല്‍  ആവശ്യമുള്ളത് എന്തെങ്കിലും  ചികയാനും  ഓര്‍മ പുതുക്കാനും  ഇത് സഹായിക്കുമെനും  തോന്നി.അങ്ങനെ മറ്റൊന്നും  എഴുതിയില്ലെങ്കിലും എതെന്കില്ലുമൊക്കെ  പുസ്തകങ്ങള്‍  വായിക്കുന്ന  മുറക്ക്  എന്തെങ്കിലും ഒക്കെ എഴുതി പിടിപ്പികാനും  ഒക്കെയായി  ഞാന്‍ ഇവിടെ ഒക്കെ തന്നെയുണ്ടാവും  എന്നൊരു  തോന്നല്‍ . പക്ഷെ ഈ ബുക്ക്‌  വായന  എന്നത്  എന്നെ  സംബന്ധിച്ചിടതോളും നേരാം  വണ്ണം  നടക്കാത്ത  ഒരു കാര്യമായതിനാല്‍  അതൊരു സ്വപ്നം  മാത്രമാകുകയും  ചെയാം . പക്ഷെ ഇപോള്‍ ബുക്ക്‌  വായികുംബോളെ എന്തെങ്കിലും ഒക്കെ എഴുതുനതിനെ  പറ്റിയാണ്  ചിന്ത .കൊള്ളാം അല്ലെ ???
 but ഏത് നിമിഷവും  ഞാന്‍ ഇതെല്ലാം  ഉപേക്ഷിച്  പോകുകയും  ചെയ്യാം . എന്റെ ഒരു സ്വഭാവം  അങ്ങനെയാണ്നെ. ഒന്നിലും  ഒരു സ്ഥിരത  ഇല്ലായ്മ. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഇവിടം ഉപേക്ഷിച് പോകാന്‍ ഒന്ന്  രണ്ടു  തവണ ആഗ്രഹിച്ചതും  ശ്രമിച്ചതും  ഒക്കെ ആണ് . പക്ഷെ പിന്നെയും  എന്നെ  എന്തോ  ഇവിടെത്തനെ  പിടിച് നിര്‍ത്തുന്നു. അറിയില്ല  ഏത് വരെ  പോകുമെന്നത്. ചിലപോലോക്കെ ഇതൊന്നും തന്നെ വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി പോകുന്നു.
              എന്നിരുന്നാലും ഉടന്‍ തന്നെ ഞാന്‍ ഈ അടുത്ത്‌ വായിച്ച  ശ്രി.  RKN ന്റെ  Waiting for the Mahatma എന്ന പുസ്തകത്തിനെ   പറ്റി  എഴുതുവാന്‍  ശ്രമിക്കുനതാണ് .എത്രത്തോളം  ശരിയാകുമെന്നും കണ്ടറിയാം.

2 comments:

Ghost.......... said...

സാരംഗി എന്തിനാണ് , ആരെയാണ് ഭയക്കുന്നത് ,
"ശ്രി. RKN ന്റെ Waiting for the Mahatma എന്ന പുസ്തകത്തിനെ പറ്റി എഴുതുവാന്‍ ശ്രമിക്കുനതാണ് .എത്രത്തോളം ശരിയാകുമെന്നും കണ്ടറിയാം."

ശരിക്കും പറഞ്ഞാല്‍ ശരി തെറ്റ് എന്ന് പറയുന്നത് ആപേക്ഷികം മാത്രംമാണ് , ആരെങ്കിലും ശരി, തെറ്റ് എന്നൊക്കെ പറഞ്ഞാല്‍ അതിനു ആ വില മാത്രം കല്പിച്ചാല്‍ മതി , അത് കൊണ്ട് സധൈര്യം മുന്നോട്ടു പോവുക . പിന്നേ മടി എന്നത് കുറെയൊക്കെ മാറ്റിയെടുക്കാന്‍ പറ്റുന്ന സംഭവംമാണ്. ഓള്‍ ദി ബെസ്റ്റ്

Saarangi said...

ഭയം എന്നെത്തന്നെയാണ്. ആത്മവിശ്വസമില്ലായ്മ ഒരു കൂടപിറപ്പാണ്.അതാണ് കാരണം. എങ്കിലും ഞാന്‍ എഴുതി തുടങ്ങിയെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ മാത്രമാണ് പബ്ലിഷ് ചെയ്യാന്‍ late ആകുന്നതെന്നും അറിയിച്ചു കൊള്ളുന്നു.നന്ദിയോടെ